BollywoodLatest News

മറക്കാതെ സണ്ണി ലിയോണിന് പിറന്നാള്‍ ആശംസകള്‍ നല്‍കി അമീര്‍ ഖാന്‍

മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ 38-ാം പിറന്നാള്‍ ആഘോഷത്തില്‍ മറക്കാതെ അമീര്‍ ഖാന്‍ ഇത്തവണയും പിറന്നാള്‍ സന്ദേശമയച്ചു. കഴിഞ്ഞദിവസമായിരുന്നു സണ്ണിയുടെ പിറന്നാള്‍. സിനിമാലോകത്തുള്ളവരും ആരാധകരും താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. സുഹൃത്തും ഭര്‍ത്താവുമായ ഡാനിയല്‍ വെബറിന്റെ മനോഹരമായ പിറന്നാള്‍ സന്ദേശം ആരാധകരുടെ കയ്യടി നേടി. അതിനിടയിലാണ് ബോളിവുഡിന്റെ സൂപ്പര്‍ താരം ആമിര്‍ ഖാന്‍ സണ്ണിക്ക് പിറന്നാള്‍ സന്ദേശവുമായെത്തിയത്.

‘പ്രിയപ്പെട്ട സണ്ണി ലിയോണ്‍. നിങ്ങള്‍ക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസിക്കുന്നു. നിങ്ങള്‍ക്ക് ഒരു നല്ല ദിവസമാണിതെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ട് നല്ല വര്‍ഷമായിരിക്കട്ടെയെന്ന് ആശംസിക്കുന്നു. ഈ പ്രത്യേക ദിവസം വളരെ സന്തോഷകരമായിരിക്കട്ടെ’, ആമിര്‍ കുറിച്ചു. ട്വിറ്ററിലൂടെയാണ് ആമിര്‍ സണ്ണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ ആമിറിന്റെ ട്വീറ്റിന് സണ്ണി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. 2016-ലാണ് ആമിര്‍ ഖാന്‍ ആദ്യമായി സണ്ണി ലിയോണിന് സന്ദേശമയക്കുന്നത്. ഒരു അഭിമുഖത്തില്‍ താരം നല്‍കിയ മറുപടിയെ പ്രശംസിച്ചായിരുന്നു അന്ന് ആമിര്‍ ഖാന്‍ സണ്ണിക്ക് സന്ദേശമയച്ചത്. മുന്‍വിധിക്കും സെക്‌സിയസ്റ്റ് പരാമര്‍ശങ്ങള്‍ക്കും സണ്ണി നല്‍കിയ മറുപടിയായിരുന്നു ആമിറിന്റെ പ്രശംസയ്ക്ക് സണ്ണിയെ അര്‍ഹയാക്കിയത്. ഇത്കൂടാതെ 2015-ല്‍ ആമിര്‍ ഖാന്റെ ചിത്രത്തിന് സണ്ണി ഇട്ട കമന്റ് വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

https://twitter.com/aamir_khan/status/1127997343305854977?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1127997343305854977&ref_url=https%3A%2F%2Fwww.asianetnews.com%2Fentertainment-news%2Faamir-khan-sends-birthday-wishes-to-sunny-leone-prhkec

shortlink

Related Articles

Post Your Comments


Back to top button