GeneralLatest NewsMollywood

ഡബ്ല്യുസിസിയില്‍ അംഗമല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി അപര്‍ണ

പുറത്തുനിന്നുള്ള ഒരാളല്ല ഇവിടെയുള്ളവര്‍ ശരിയാണോ തെറ്റാണോ എന്ന് നിര്‍ണയിക്കേണ്ടത്. അതുകൊണ്ടാണ് സംഘടനയുടെ ഭാഗമാകാത്തത്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത്തിനു പിന്നാലെ മലയാള സിനിമാ രംഗത്ത് ആരംഭിച്ച വനിതാ കൂട്ടായ്മയാണ് ഡബ്ല്യുസിസി. എന്നാല്‍ വനിതാ കൂട്ടായ്മയില്‍ അംഗമല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി അപര്‍ണ ഗോപിനാഥ്.

”ഡബ്ല്യുസിസി കേരളത്തിലെ വനിതകളുടെ സംഘടനയാണ്. അവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള സംഘടന. ഞാന്‍ ചെന്നൈയില്‍ ജീവിക്കുന്ന ആളാണ്. കേരളത്തില്‍ വന്ന് ജോലി ചെയ്യുന്നെന്ന് മാത്രം. പുറത്തുനിന്നുള്ള ഒരാളല്ല ഇവിടെയുള്ളവര്‍ ശരിയാണോ തെറ്റാണോ എന്ന് നിര്‍ണയിക്കേണ്ടത്. അതുകൊണ്ടാണ് സംഘടനയുടെ ഭാഗമാകാത്തത്.”

സംഘടനയില്‍ അംഗങ്ങളായ നടിമാരുടെ പേരില്‍ ഞാനില്ലെങ്കിലും, അവരെ എതിര്‍ക്കുന്ന ആളല്ല താണെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു

Tags

Related Articles

Post Your Comments


Back to top button
Close
Close