GeneralLatest NewsNEWS

ബിഗ്‌ബോസിലേക്ക് മത്സരിക്കാന്‍ താനില്ലെന്ന് പൂജ ദേവറിയ; കാരണം ഇങ്ങനെ

പോപ്പുലര്‍ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിലേക്കില്ലെന്ന് നടി പൂജ ദേവറിയ. ബിഗ്‌ബോസ് 3യുടെ തമിഴ് പതിപ്പിലേക്കില്ലെന്നാണ് പൂജ വ്യക്തമാക്കിയത്. 90 ദിവസം ചിലവഴിക്കാന്‍ സാധിക്കില്ല എന്നതിനാലാണ് ബിഗ്‌ബോസിലേക്ക് ഇല്ലെന്ന തീരുമാനമെടുത്തതെന്ന് താരം വ്യക്തമാക്കി. ഹിന്ദി, തമിഴ്, തെലുങ്കു, കന്നട, മലയാളം തുടങ്ങിയ ഭാഷകളില്‍ ഹിറ്റായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തമിഴില്‍ കമല്‍ഹാസനും മലയാളത്തില്‍ മോഹന്‍ലാലും അവതാരകനായി എത്തിയ പരിപാടിക്ക് ഏറെ ആരാധകരുണ്ട്. കമല്‍ ഹാസനാകും ഇത്തവണയും തമിഴ് പതിപ്പില്‍ അവതാരകനായി എത്തുക.

shortlink

Related Articles

Post Your Comments


Back to top button