BollywoodLatest News

റാണയുടെ പുതിയ ലുക്കില്‍ വിഷമത്തില്‍ ആരാധകര്‍; ചിത്രത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെ പ്രേഷക പ്രീതി നേടിയ താരമാണ് റാണ ദഗുപതി. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് റാണയുടെ പുതിയ മേക്കോവറാണ്. ശരീരമാകെ മെലിഞ്ഞ് പടുകിളവനെപ്പോലെയുള്ള റാണയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്.

താരത്തിന് എന്തോ അസുഖമാണെന്നും അതുമൂലം ശരീരം മെലിഞ്ഞെന്നുമായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ താരം സിനിമയ്ക്കായി നടത്തിയ മേക്കോവറാണ് ഈ മെലിഞ്ഞ ശരീരം. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന കാടന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് റാണയുടെ ഈ ഗംഭീര മേക്കോവര്‍. ആനയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. മൂന്ന് ഭാഷയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പേര് ഹാത്തി മേരെ സാത്തി എന്നും തെലുങ്കില്‍ ആരണ്യ എന്ന പേരിലുമാണ് ചിത്രം എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button