GeneralLatest NewsMollywood

ദിലീപിന്റെ വില്ലനായിരുന്നു പ്രധാന പ്രശ്നം!!

പ്രണയമുണ്ടാകുന്നു. തടസ്സമായി വില്ലൻ വരുന്നു. വില്ലനെ തരണം ചെയ്താൽ ശ‌ുഭപര്യവസാനം. മറിച്ചായാൽ ദുഃഖം. പക്ഷേ, കല്യാണരാമനിൽ വ‌ില്ലനില്ലായിരുന്നു. തലപുകഞ്ഞ് ചർച്ച ചെയ്തു.

ഹാസ്യാത്മക അവതരണങ്ങളിലൂടെ ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ്. താരത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് കല്യാണ രാമന്‍. ഈ ചിത്രത്തിന് പിന്നിലെ രസകരമായ കഥ പങ്കുവയ്ക്കുകയാണ് സംവിധായകൻ ഷാഫി. ആദ്യ കഥ ഇത് അല്ലായിരുന്നുവെന്നും കഥാപാത്രങ്ങളെ തിരിച്ചിടുകയായിരുന്നുവെന്നും ഷാഫി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

”ആദ്യകഥയിൽ പാചകക്കാരന്റെ മകളായിരുന്നു നായിക. ഇവർ പാചകത്തിനു പോകുന്നിടത്തു മൊട്ടിടുന്ന പ്രണയമായിരുന്നു പ്രമേയം. പക്ഷേ, ദിലീപ് ചിത്രമായതിനാൽ നായകനെ പാചകക്കാരനാക്കിയാൽ വലിയ സാധ്യതയുണ്ടെന്നവർ കണ്ടു–അതിനാൽ കഥ‌ാപാത്രങ്ങളെ തിരിച്ചിട്ടു. പ്രണയ സിന‌ിമകളുടെ ഫോർമുല ലളിതമാണ്. പ്രണയമുണ്ടാകുന്നു. തടസ്സമായി വില്ലൻ വരുന്നു. വില്ലനെ തരണം ചെയ്താൽ ശ‌ുഭപര്യവസാനം. മറിച്ചായാൽ ദുഃഖം. പക്ഷേ, കല്യാണരാമനിൽ വ‌ില്ലനില്ലായിരുന്നു. തലപുകഞ്ഞ് ചർച്ച ചെയ്തു. ഒടുവിലാണ് ‘പെണ്ണുങ്ങൾ വാഴില്ല’ എന്ന അന്ധവിശ്വാസത്തെ വില്ലനാക്കിയത്. ബെന്നി പി.നായരമ്പലത്തിന്റെ ഒരു നാടകത്തിലെ ആശയമായിരുന്നു ഇത്. അത് ഏൽക്ക‌ുമോ എന്നു പേടിയുണ്ടായിരുന്നു. പക്ഷേ ഏറ്റു.” ഷാഫി പറയുന്നു

രണ്ടാമത് കമൽഹാസൻ അഭിനയിച്ച കല്യാണരാമൻ എന്ന തമിഴ് സിനിമയുമായി പ്രേക്ഷകർക്ക് ടൈറ്റിൽ പ്രശ്നമുണ്ടാകുമോ എന്ന സംശയമായിരുന്നു. എന്നാല്‍ പിന്നീട് ഇതിനേക്കാൾ നല്ല മറ്റൊന്നും കിട്ടാത്തതിനാൽ ഒരു ക്ലാഷും ഉണ്ടാകില്ലെന്നങ്ങു തീരുമാനിച്ച് കല്യാണരാമൻ ഉറപ്പിക്കുക ആയിരുന്നുവെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button