CinemaComing SoonHollywood

ടൈഡ് ഓഫ് ലൈസ്; ഒരു സംസ്‌കാരത്തിന്റേയും ജീവിതത്തിന്റേയും നേര്‍ച്ചിത്രം

ടൈഡ് ഓഫ് ലൈസ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ പൂവണിയുന്നത് ഒരു കൂട്ടം യുവാക്കളുടെ സ്വപ്‌നങ്ങളാണ്. സിനിമ വിദ്യാര്‍ത്ഥികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ സിനിമയിലെ ഇന്ത്യന്‍ ട്രാന്‍സെടെന്റലിസം എന്ന വിഷയത്തില്‍ ചെയ്യുന്ന പിഎച്ച്ഡിയുടെ ഭാഗമായി നടത്തിയ ഇംഗ്ലീഷ് ഫീച്ചര്‍ ചലച്ചിത്രമായ ടൈഡ് ഓഫ് ലൈസ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആദ്യ കേരള സ്‌ക്രീനിംഗ് കൊച്ചിയിലെ നിയോയിലാണ് നടന്നത്. ഒരു യുവതിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ വളരെ വികാര നിര്‍ഭരമായി കോര്‍ത്തിണക്കിയ ചിത്രം ഷെമിന്‍ ബാലചന്ദ്രന്‍ നായരാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഷെമിന്‍ സിനിമ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാടോടി കലകളെ ആസ്പദമാക്കി ഇന്റോ ആംഗ്ലിക്കന്‍ സംസ്‌കാരങ്ങളെ കൂട്ടിയോജിപ്പിക്കും വിധമാണ് ചിത്രം. സിനിമാ ആഖ്യാനങ്ങളെ എങ്ങനെ ട്രാന്‍സെടെന്റലിസവുമായി ബന്ധിപ്പിക്കാം എന്നതായിരുന്നു ഗവേഷണത്തിന്റെ ഉദ്ദേശം. ഇതിന്റെ ഭാഗമായാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സിനിമ.

ടൈഡ് ഓഫ് ലൈസിന്റെ ട്രെയിലര്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്‌നേഹത്തിന്റേയും അധികാരത്തിന്റേയും കഥ പറയുന്ന സിനിമയില്‍ പ്രിയ ഗണ്‍സ്, ബബ്ലി സിനോജ് കുമാര്‍, തമന്നസോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്രിട്ടീഷ് മാതാപിതാക്കള്‍ ദത്തെടുത്ത ബ്രൗണ്‍ യുവതിയായ മറിയയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളും പകുതിയില്‍ നിന്ന് മറിയയുടെ ജീവിതത്തിലേക്ക് വരുന്ന ഇന്ത്യന്‍ യുവതിയായ മാധവിയുടേയും ജീവിതം പറയുന്ന കഥ വളരെ വികാര നിര്‍ഭയമായ സന്ദര്‍ഭങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

ഒരു സന്ദര്‍ഭത്തില്‍ മറിയയെ രക്ഷിക്കാനായി മാധവിക്ക് തന്റെ സ്വന്തം ജീവിതം തന്നെ ത്യാഗം ചെയ്യേണ്ടി വരുന്നു. ഒടുവില്‍ മാധവിയുടെ മകളെത്തേടി കേരളത്തിലെത്തുന്ന മറിയയുടെ ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്നതും വളരെ കൃത്യമായ രീതിയില്‍ തന്നെ ആവിഷ്‌കരിച്ചിരിക്കുന്നു.

കുടാതെ ടൈഡ് ഓഫ് ലൈസിന്റെ സംഗീതവും പ്രത്യേകതകള്‍ നിറഞ്ഞതാണ്. നോബിള്‍ പീറ്ററാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീത രംഗത്ത് ഉപയോഗിച്ച് വരുന്ന ലൈറ്റ് മോട്ടിഫ് എന്ന് ആശയം ഉപയോഗിച്ചാണ് ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിട്ടുള്ളത്. ഓരോ കഥാപാത്രത്തിനും അനുസരിച്ച് പ്രത്യേക രീതിയിലാണ് സംഗീതം നല്‍കിയിട്ടുള്ളത്. ഒട്ടേറെ ലൈവ് ഇന്‍ട്രുമെന്‍സുകള്‍ ഉപയോഗിച്ച് ഓര്‍ക്കസ്ട്രല്‍ രീതിയിലാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പാട്ടുകളില്ലാതെ തന്നെ പശ്ചാത്തല സംഗീതമാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. സിനിമാ പ്രേമികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ സംഗീതത്തിന് കഴിയുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഇതുവരെ നിരവധി ചലച്ചിത്ര മേളകളിലും ബഹ്‌റിന്‍ ഫിലിം ക്ലബുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button