BollywoodLatest News

നടിയോട് ചുംബന രംഗങ്ങളെക്കുറിച്ച് വിശദീകരിക്കാമോ എന്ന് ചോദിച്ച റിപ്പോര്‍ട്ടര്‍ക്ക് ഷാഹിദ് കൊടുത്ത കിടിലന്‍ മറുപടി വൈറല്‍

തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ടയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കിന്റെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഷാഹിദ് കപൂറും കിയാര അദ്വാനിയും നായകീ നായകന്മാരാകുന്ന ചിത്രം കബീര്‍ സിംഗ് എന്ന പേരിലാണ് റിലീസ് ചെയ്യുക. ട്രെയിലറില്‍ ഗംഭീര അഭിനയപ്രകടനം കാഴ്ചവച്ച ഷാഹിദിന്റെ മറ്റൊരു മികച്ചപ്രകടനത്തിന് ആരാധകര്‍ ഒന്നടകം കയ്യടിക്കുകയാണ് ഇപ്പോള്‍.

നായിക കിയാര അദ്വാനിയോട് ചിത്രത്തിലെ ചുംബനരംഗങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ട ഒരു റിപ്പോര്‍ട്ടറുടെ വായടപ്പിച്ചാണ് താരം കയ്യടി നേടിയത്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിങ് പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചിത്രത്തിലെ ചുംബനരംഗങ്ങളെക്കുറിച്ച് കിയാരയോട് ചോദിച്ചത്. ചോദ്യത്തിനോട് കിയാര ചിരിച്ചാണ് പ്രതികരിച്ചത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായഭാഷയിലായിരുന്നു ഷാഹിദ് കപൂറിന്റെ പ്രതികരണം. ‘നിങ്ങള്‍ക്ക് കാമുകി ഉണ്ടോ?’ എന്നായിയിരുന്നു റിപ്പോര്‍ട്ടറോട് ഷാഹിദ് ചോദിച്ചത്. ഷാഹിദിന്റെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞ് മാറാന്‍ റിപ്പോര്‍ട്ടര്‍ വിഷയം മാറ്റാന്‍ ശ്രമിച്ചെങ്കിലും ഷാഹിദ് വിടുന്ന മട്ടായിരുന്നില്ല. ചുംബിക്കട്ടെ. മറ്റെന്തെങ്കിലും ചോദിക്കൂ. ചിത്രത്തില്‍ മനുഷ്യന്‍മാരാണ് അഭിനയിച്ചിരിക്കുന്നത്. അല്ലാതെ നായ്ക്കുട്ടികളെല്ലെന്നും പറഞ്ഞ് താരം ആ ചോദ്യം അവസാനിപ്പിച്ചു. ഷാഹിദിന്റെ ഉത്തരം കേട്ട് ചുറ്റും കൂടിനിന്നവര്‍ ആര്‍ത്തുവിളിക്കുകയും കയ്യടിക്കുകയുമായിരുന്നു.

https://youtu.be/UC_K9V7u7MA

shortlink

Related Articles

Post Your Comments


Back to top button