Latest NewsMollywood

കുമ്പളങ്ങിയിലെ താരങ്ങളുടെ നൃത്ത വീഡിയോ പുറത്ത്

പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് കുമ്പളങ്ങി നൈറ്റ്. ആളും ആരവവുമില്ലാതെ സൈലന്റായി വന്ന് തിയേറ്ററുകള്‍ പിടിച്ചെടുക്കു സിനിമയാണിത്. ഈ അടുത്തിടെ ഇറങ്ങിയതില്‍ ഏറെ ജനപ്രീതി നേടിയ ചിത്രം. ചിത്രം റിലീസ് ചെയ്ത വെറും നാലാഴ്ച പിന്നീട്ടപ്പോള്‍ തന്നെ 28 കോടി രൂപയോളം വേള്‍ഡ് വൈഡ് ബോക്‌സോഫിസില്‍ നിന്നും ലഭിച്ചിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ നൂറാം ദിന ആഘോഷത്തിലാണ് കുമ്പളങ്ങിയിലെ അണിയറ പ്രവര്‍ത്തകര്‍.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടന്‍ ഷെയ്ന്‍ നിഗമിനോടൊപ്പം നൃത്തം ചെയ്യുന്ന തിരക്കഥകൃത്ത് ശ്യാം പുഷ്‌കറിന്റെ വീഡിയോയാണ്. ചിത്രത്തിലെ തന്നെ ഗാനമായ പുള്ളറങ്കുമാ എന്ന ഗാനത്തിലാണ് ഷെയ്‌നോടൊപ്പം ശ്യാം നിര്‍ത്തു ചെയ്യുന്നത്. അന്ന ബെന്‍, ഗ്രേസ് ആന്റണി, സൗബിന്‍, ദിലീഷ് പോത്തന്‍, ഉണ്ണിമായ എന്നിവരു ഗാനത്തിനോടൊപ്പം ചുവട് വയ്ക്കുന്നുണ്ട്. ആഷിഖ് അബുവിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണനാണ് കുമ്പളങ്ങി സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

https://www.facebook.com/Teamgingermedia/videos/2801988943174120/

shortlink

Related Articles

Post Your Comments


Back to top button