BollywoodLatest News

സര്‍പ്രൈസുമായി പ്രഭാസ്; ആകാംഷയോടെ സോഷ്യല്‍ മീഡിയ

ആരാധകര്‍ക്ക് സാഹോ സര്‍പ്രൈസുമായി നാളെ( ചൊവ്വ) സോഷ്യല്‍ മീഡിയയില്‍ എത്തുമെന്ന് പ്രഭാസ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വാര്‍ത്ത താരം ആരാധകരുമായി പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാകും ആ സര്‍പ്രൈസ് പുറത്തുവിടുകയെന്നും പ്രഭാസ് വീഡിയോയില്‍ പറയുന്നുണ്ട്. ഇന്ന് ഉച്ചയ്ക്കായിരുന്നു വീഡിയോ പുറത്തു വിട്ടത്.

സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്. ശ്രദ്ധാ കപൂറാണ് നായിക. സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

shortlink

Related Articles

Post Your Comments


Back to top button