Latest NewsMollywood

ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഐറ്റം ഡാന്‍സ് ഉണ്ടാവും; പൃഥ്വിരാജിനെ ട്രോളി ഒമര്‍ ലുലു

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ലൂസിഫറിലെ ഐറ്റം ഡാന്‍സ്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മറുപടിയുമായി പൃഥ്വി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഐറ്റം ഡാന്‍സ് വിഷയത്തിലെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒമര്‍ ലുലു പൃഥ്വിരാജിനെ ട്രോളിയത്. സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ചിത്രീകരിച്ച ഐറ്റംഡാന്‍സിനെ ചൊല്ലി തര്‍ക്കങ്ങള്‍ നടക്കുകയാണ്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി ആയി ഡാന്‍സ് ബാറില്‍ ഐറ്റംഡാന്‍സ് അല്ലാതെ ഓട്ടന്‍തുള്ളല്‍ നടത്താന്‍ പറ്റുമോ എന്നാണ് പൃഥ്വി ചോദിച്ചത്.

ഇപ്പോള്‍ അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു പൃഥ്വിരാജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഡാന്‍സ് ബാറില്‍ ഐറ്റം ഡാന്‍സ് അല്ലാതെ ഓട്ടന്‍ തുള്ളല്‍ കാണിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് വിമര്‍ശനത്തെ നേരിട്ടത്. ഇതിനോടുള്ള മറുപടിയെന്നോണമാണ് ഒമറിന്റെ പോസ്റ്റ് ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല് മാറരുത്…. ഇത്രയുമാണ് ഒമറിന്റെ പോസ്റ്റ്.

https://www.facebook.com/omarlulu/posts/734913866905373?__xts__[0]=68.ARCUphr9LLN-v1G5jV6XZG5xn0wygHAWO5Lje-0m138BWlUk5AjnJbyZKqhp0UtFAukdEr3ndyEA6KN9W60Moes_k8peurFyEI9_n90RejFOjPuzKDdE–6sWz3ILYXSJa25BOmzS78ZQLGrsjA09eU7dYynvpAxqMWa8sUAeVAHniO5vHR0r0TfcZdOGA0ZhosUqGSTZUNZmyJNrwfzW9BMsSTKAbO3DjCSwJH8Le0wtNSEAerDT9K1A31sBfd0_AGuIPErhy06fHAXdlo3AcpcjMIGT22odpK9-ww1GFtCHpoPhO_XWWj0GN2JeQLovVZ8qYfN-n2uA4Mt-ow&__tn__=-R

shortlink

Related Articles

Post Your Comments


Back to top button