Latest NewsMollywood

മലയാളത്തിലെ താരരാജാവിന് ഇന്ന് ജന്മദിനം

മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിന് ഇന്ന് ജന്മദിനം. 59-ാം ജന്മദിനമാണ് താരം ആഘോഷിക്കുന്നത്. 1960 മേയ് 21നാണ് താരരാജാവിന്റെ ജനനം. നടനെന്ന നിലയും താരമെന്ന നിലയിലും മലയാള സിനിമയില്‍ തന്റെ സാമ്രാജ്യം ഉറപ്പിച്ച മോഹന്‍ലാല്‍ ഒരു വന്‍ ചിത്രത്തിലൂടെ സംവിധാനത്തിലേക്കും കടക്കുകയാണ്. ബറോസ് എന്ന പേരില്‍ 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം ഒക്റ്റോബറോടെ ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്.

കരിയറില്‍ പല ഘട്ടങ്ങളിലൂടെയും കടന്നുപോയ താരത്തിന്റെ ചരിത്രം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമാനതകളില്ലാത്ത പാതയിലൂടെയാണ് കടന്നു പോകുന്നത്. ഇടയ്ക്കിടെയുള്ള വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ആദ്യ 50 കോടി ചിത്രം പിറന്നു.

പിന്നീട് 2016ല്‍ പുലി മുരുകനിലൂടെ മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രവും താരം സ്വന്തം പേരില്‍ കുറിച്ചു. 200 കോടി ബിസിനസിലേക്കും പുത്തന്‍ വിപണി സാധ്യതകളിലേക്കും ലൂസിഫറിലൂടെ വഴി തുറന്നിരിക്കുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ട് വട്ടം സ്വന്തമാക്കിയ മോഹന്‍ലാലിന് രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച ഈ വര്‍ഷമാണ്.

ബിഗ്ബ്രദര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ബറോസ് തുടങ്ങിയ വന്‍ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി വരാനിരിക്കുന്നത്. നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ സെറ്റിലാണ് താരം ഇപ്പോഴുള്ളത്.

shortlink

Related Articles

Post Your Comments


Back to top button