Latest NewsMollywood

രണ്ടാമൂഴം; ഹൈക്കോടതിയിലേക്ക് ഹര്‍ജിയുമായി എംടിയും ശ്രീകുമാര്‍ മേനോനും

കൊച്ചി: ‘രണ്ടാമൂഴം’ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഹര്‍ജിയുമായി എം ടി വാസുദേവന്‍ നായരും ശ്രീകുമാര മേനോനും ഹൈക്കോടതിയിലേക്ക്. ഇരുവരും വ്യത്യസ്ത ഹര്‍ജികളുമായാണ് ഹൈക്കോടതിയിലെത്തിയത്. സിനിമയുടെ തിരക്കഥ തിരികെക്കിട്ടാന്‍ എം.ടി നല്‍കിയ കേസില്‍ തര്‍ക്ക പരിഹാരത്തിന് മധ്യസ്ഥനെ വയ്ക്കണമെന്നാവശ്യപ്പെട്ട് താന്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് ജില്ല കോടതി തള്ളിയതിനെതിരെയാണ് ശ്രീകുമാര മേനോന്റെ ഹര്‍ജി.

ജില്ലാ കോടതിയുടെ ഉത്തരവില്‍ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന പരാമര്‍ശം നീക്കാനാണ് എംടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശ്രീകുമാര മേനോന്റെ ഹര്‍ജി തള്ളിയ ജില്ലാ കോടതി വിധിയില്‍ ഈ വിഷയത്തില്‍ തര്‍ക്കം നിലവിലുണ്ടെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഇതു തെറ്റായി പറഞ്ഞിട്ടുണ്ടെന്നും നീക്കം ചെയ്യണമെന്നുമാണ് എം.ടിയുടെ ആവശ്യം. എംടിയുടെയും ശ്രീകുമാര്‍ മേനോന്റെയും ഹര്‍ജികള്‍ ഹൈക്കോടതി ജൂണ്‍ 12ന് പരിഗണിക്കാന്‍ മാറ്റി.

Tags

Post Your Comments


Back to top button
Close
Close