BollywoodLatest News

ദേശീയ വനിത കമ്മീഷന്‍ വിവേകിന് പിന്നാലെ; ട്രോളുമായി കസ്തൂരി

നടന്‍ വിവേക് ഒബ്റോയി നടി ഐശ്വര്യയെ വിമര്‍ശിച്ചുകൊണ്ട് ട്വിറ്ററില്‍ മീം പങ്കുവെച്ചിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. നടി ഐശ്വര്യ റായിയുടെ മൂന്ന് പ്രണയ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു വിവേകിന്റെ ട്വീറ്റ്. സ്ത്രീവിരുദ്ധമായ മീം പങ്കുവച്ചതിന് ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

ഒടുവില്‍ വിവേക് മാപ്പ് പറയുകയും ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു. വിവാദത്തില്‍ വനിതാ കമ്മീഷനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി കസ്തൂരി. മറ്റൊരു മീം പങ്കുവച്ചാണ് കസ്തൂരി പ്രതികരണവുമായി രംഗത്ത് വന്നത്. രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ദേശീയ വനിതാ കമ്മീഷന്‍ വിവേകിന് പിന്നാലെ പോകുന്നു എന്നാണ് കസ്തൂരിയുടെ പരിഹാസം. തന്നെക്കുറിച്ചുള്ള ഒരു മീം തമാശയായെടുക്കാന്‍ വിവേകിന് സാധിച്ചു. എന്തിനാണ് ഈ ബഹളം. അതിവൈകാരികമായ ഇന്ത്യന്‍ ആവിഷ്‌കാരങ്ങള്‍ക്ക് പ്രായം ഏറുന്നുവെന്നും കസ്തൂരി എഴുതി.

shortlink

Related Articles

Post Your Comments


Back to top button