BollywoodLatest News

ഫെമിനയുടെ കവര്‍ഗേളാകാന്‍ വിദ്യ; ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

ബോളിവുഡിലെ മെലിഞ്ഞ ശരീര പ്രകൃതിയുള്ള നായികമാര്‍ക്കിടയില്‍ നിന്നും വളരെ വ്യത്യസ്തയാണ് വിദ്യാ ബാലന്‍. തടിച്ച ശരീരപ്രകൃതിയാണ് വിദ്യയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. തന്റെ ശരീരം മെലിയുന്നതിന് വ്യായാമം ചെയ്യണമെന്ന് ഉപദേശിക്കുന്നവരോട് ദേഷ്യമാണ് വരാറുള്ളതെന്ന് അടുത്തിടെ വിദ്യാബാലന്‍ പറഞ്ഞിരുന്നു. കടുത്ത വ്യായാമവും ഭക്ഷണ ക്രമീകരണവുമെല്ലാം ഇതിനായി ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ചെറുപ്പം മുതലുള്ള ഹോര്‍മോണ്‍ പ്രശ്നം മൂലം വീണ്ടും തടി വരികയാണെന്നുമാണ് താരം വ്യക്തമാക്കിയത്.

മാത്രമല്ല ഇത്തവണത്തെ ഫെമിന മാഗസിന്റെ കവര്‍ ഗേളാകുന്നത് വിദ്യയാണ്. ഡെര്‍ട്ടി പിക്ചര്‍, കഹാനി എന്നീ ചിത്രങ്ങളിലൂടെ അഭിനേത്രി എന്ന നിലയില്‍ തന്റെ മികവ് പ്രകടമാക്കിയിട്ടുള്ള വിദ്യ പാതി മലയാളിയാണ്. കമല്‍ സംവിധാനം ചെയ്ത് തുടക്കമിട്ട മോഹന്‍ലാല്‍ ചിത്രം ചക്രത്തിലാണ് വിദ്യ ആദ്യമായി നായികയായി അഭിനയിച്ചത്. എന്നാല്‍ ഈ ചിത്രം ഷൂട്ടിംഗിന്റെ തുടക്കത്തില്‍ തന്നെ മുടങ്ങിപ്പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button