GeneralLatest News

മോദി തരംഗം ആഘോഷമാക്കി കങ്കണ; കൂട്ടത്തില്‍ സ്വന്തം പാചകവും പങ്കുവയ്ക്കലും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിജി ജയിച്ചതിനെത്തുടര്‍ന്ന് വിജയം ആഘോഷിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. വീട്ടുകാര്‍ക്കൊപ്പമായിരുന്നു കങ്കണയുടെ ആഘോഷം. സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് സുഹൃത്തുക്കള്‍ക്ക് നല്‍കിയായിരുന്നു വിജയം ആഘോഷമാക്കിയത്. േേദശീയ തലത്തില്‍ മോദി തരംഗം വീണ്ടും അലയടിച്ചപ്പോഴുള്ള സന്തോഷമാണ് കങ്കണ ആഘോഷിച്ചത്.

https://www.instagram.com/p/BxzvPKsBkE2/

വളരെ ശക്തമായ ആശയങ്ങള്‍ക്കും വീക്ഷണത്തിനും വേണ്ടിയാണ് മോദിജി നിലകൊളളുന്നതെന്നും മഹത്തായ നാളെയ്ക്കായി മോദിജിയ്ക്കൊപ്പം ഒരു രാജ്യമെന്ന നിലയില്‍ നമ്മളും തയ്യാറാണെന്നുമാണ് കങ്കണയുടെ വാക്കുകള്‍. ഇതിനേക്കാള്‍ വിലയേറിയതായി മറ്റൊന്നുമില്ലെന്നും താന്‍ അക്ഷരാര്‍ത്ഥത്തില്‍ വളരെയധികം സന്തോഷത്തിലാണെന്നും കങ്കണ പറഞ്ഞു. കങ്കണയുടെ സഹോദരി രംഗോലി അടക്കമുള്ളവര്‍ വിജയാഘോഷത്തില്‍ താരത്തിനൊപ്പമുണ്ട്. കങ്കണ വളരെ അപൂര്‍വ്വമായി മാത്രമേ പാചകം ചെയ്യാറൊള്ളു എന്നും ഒരുപാട് സന്തോഷത്തിലിരിക്കുമ്പോള്‍ മാത്രമാണ് അത് സംഭവിക്കാറെന്നും രംഗോലി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button