CinemaGeneralMollywoodNEWS

എന്‍റെ അച്ഛനെ സിനിമ കാണിക്കാമോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം: തുറന്നു പറഞ്ഞു ഭദ്രന്‍

ഇന്ത്യയിലെ ഒരു സൂപ്പര്‍ താരത്തിനും അങ്ങനെയൊരു അഭ്യര്‍ത്ഥന നടത്തേണ്ട ആവശ്യമില്ല

മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ട് മലയാളത്തിനു ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച കോമ്പോയാണ്. മോഹന്‍ലാല്‍ എന്ന നടന്‍ ഏറ്റവും കൂടുതല്‍ റിസ്ക്‌ എടുത്തു ചെയ്യുന്ന കഥാപാത്രങ്ങളാണ് ഭദ്രന്‍ സിനിമകളിലുള്ളത്. സ്ഫടികവും, അങ്കിള്‍ബണ്ണും, ഉടയോനുമൊക്കെ അതിനു ഉദാഹരണങ്ങളാണ്. മോഹന്‍ലാലിന്‍റെ കരിയറിന്റെ തുടക്കകാലത്തും ഭദ്രന്‍ ചിത്രങ്ങള്‍ മോഹന്‍ലാല്‍ എന്ന താരത്തിനും ജനപ്രീതി നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു.

ഭദ്രന്റെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നായക നടന്‍ കൂടിയാണ് മോഹന്‍ലാല്‍, മോഹന്‍ലാലിനെ സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ത്തിയതില്‍ സംവിധായകന്‍ ഭദ്രനും വലിയ ഒരു പങ്കുണ്ട്. ഉടയോന്‍ എന്ന ചിത്രം ചെയ്തപ്പോഴുണ്ടായ മഹത്തരമായ അനുഭവത്തെക്കുറിച്ച്  പങ്കിടുകയാണ്  മലയാളത്തിന്റെ ഹിറ്റ് മേക്കര്‍

മോഹന്‍ലാലിനെക്കുറിച്ച് ഭദ്രന്‍

ആരെയും അകറ്റി നിര്‍ത്തി ശീലിക്കുന്ന സ്വഭാവം മോഹന്‍ലാലിനില്ല, അയാള്‍ക്ക് എല്ലാവരോടും സ്നേഹമാണ് അതാണ് ലാല്‍. ഉടയോന്‍ സിനിമ ചെയ്ത ശേഷം എന്നോട് മോഹന്‍ലാല്‍ പറഞ്ഞു എന്റെ അച്ഛനെ ഈ സിനിമ ഒന്ന് കാണിക്കാമോ എന്ന്. ഇന്ത്യയിലെ ഒരു സൂപ്പര്‍ താരത്തിനും അങ്ങനെയൊരു അഭ്യര്‍ത്ഥന നടത്തേണ്ട ആവശ്യമില്ല. പക്ഷെ മോഹന്‍ലാല്‍ അങ്ങനെയായിരുന്നില്ല. സിനിമ പൂര്‍ണ്ണമായും സംവിധായകന്‍റെതാണെന്ന് വിശ്വസിക്കുന്ന ആളാണ്‌ മോഹന്‍ലാല്‍-

shortlink

Related Articles

Post Your Comments


Back to top button