GeneralLatest NewsMollywood

”തെളിവ് കാണിക്കൂ. അതൊരിക്കലും കള്ളമാകരുത്; മോദി എന്നത് എന്റെ വ്യക്തിപരമായ ഇഷ്ടമാണ്‌” മേജര്‍ രവി

പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത് പോലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല

ലോക് സഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം സ്വന്തമാക്കിയ നരേന്ദ്രമോദിയെ പ്രശംസിച്ച മേജര്‍ രവിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. മോദിക്ക് അഭിനന്ദനം അറിയിച്ച്  ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോദിയെയും താരത്തെയും കുറ്റപ്പെടുത്തുന്ന രീതിയില്‍ വിമര്‍ശനം ശക്തം. എന്നാല്‍ അതിനു കൃത്യമായ മറുപടിയും മേജര്‍ രവി നല്‍കി.

”പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത് പോലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. എനിക്ക് ഉറപ്പുണ്ട്, മോദി ജി രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യും. നമ്മുടെ രാജ്യം ആ കൈകളില്‍ സുരക്ഷിതമായിരിക്കും. മോദി ജീ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ജയ് ഹിന്ദ്”- മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ 2002 ല്‍ ഗുജറാത്തില്‍ അരങ്ങേറിയ വര്‍ഗീയ കലാപത്തെയും കൂട്ടക്കൊലയെയും പരാമര്‍ശിച്ചുകൊണ്ടു വിമര്‍ശനവുമായി ഒരാള്‍ എത്തുകയും ചെയ്തു.

തെളിവ് കാണിക്കൂ. അതൊരിക്കലും കള്ളമാകരുതെന്നു പറഞ്ഞ മേജര്‍ രവി മോദി എന്നത് എന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നും കുറിച്ചു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..”തെളിവ് കാണിക്കൂ. അതൊരിക്കലും കള്ളമാകരുത്. മോദി എന്നത് എന്റെ വ്യക്തിപരമായ ഇഷ്ടമാണ്‌ മറ്റുള്ളവരുടെയും. തിരഞ്ഞെടുപ്പില്‍ മോദി വീണ്ടും ജയിച്ചത് ജനങ്ങള്‍ക്ക് അദ്ദേഹത്തെ അറിയാവുന്നത് കൊണ്ടാണ്”.

shortlink

Related Articles

Post Your Comments


Back to top button