Latest NewsMollywood

ഹേറ്റേഴ്‌സിനോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് ആരാധകന്‍; അവരാണ് എന്റെ ശക്തിയെന്ന് പ്രിയ വാര്യര്‍

ആദ്യ സിനിമയിലൂടെ അപൂര്‍വ്വ നേട്ടത്തിന് ഉടമയായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ദേശീയ മാധ്യമങ്ങള്‍ വരെ ഈ കണ്ണിറുക്കല്‍ സുന്ദരിക്ക് പുറകെയായിരുന്നു. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവില്‍ ജൂനിയര്‍ ആര്‍ടിസ്റ്റാവാനെത്തിയ പ്രിയയുടെ കരിയര്‍ തന്നെ മാറി മറിയുകയായിരുന്നു പിന്നീട്. മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തുവന്നതോടെയാണ് പ്രിയ പ്രകാശ് വാര്യരുടെ ജീവിതവും മാറി മറിഞ്ഞത്.

ഇന്‍സ്റ്റഗ്രാം ഫോളേവേഴ്‌സിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് പ്രിയയുടെ സ്ഥാനം. നിമിഷനേരം കൊണ്ടാണ് പ്രിയയുടെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു. ജീവിതത്തില്‍ ബോള്‍ഡായതെങ്ങനെയായിരുന്നുവെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ജീവിതം തരുന്ന ഓരോ അടികളും നമ്മെ ബോള്‍ഡാക്കുന്നുമെന്നാണ് താരം പറയുന്നത്. സിനിമയില്‍ വന്നില്ലെങ്കില്‍ മറ്റാരാവുമായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ കുട്ടിക്കാലം മുതലേ സിനിമാമോഹം മനസ്സിലുണ്ടായിരുന്നുവെന്നായിരുന്നു മറുപടി. ഇതിന് പിന്നാലെയായാണ് ഹേറ്റേഴ്‌സിനോട് എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യവുമായി ആരാധകനെത്തിയത്. നിങ്ങളാണെന്റെ ശക്തിയെന്നായിരുന്നു താരം പറഞ്ഞത്. മോഹന്‍ലാലിനേയും അല്ലു അര്‍ജുനേയും ഏറെ ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close