GeneralLatest NewsMollywood

കഥയില്‍ മുഴുവന്‍ താനാണെന്ന നിലയിലാണ് അവര്‍ വിവരിക്കുന്നത്; ഷീല

മധു എസ് കുമാറിന്റെ ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ കഥ കേള്‍ക്കെണ്ടെന്നു താന്‍ ആദ്യമേ പറഞ്ഞു

മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് നടി ഷീല. ജയറാം ചിത്രമായ മനസിനക്കരെയ്ക്ക് ശേഷം ചെറിയ ചെറിയ ചിത്രങ്ങളുടെ ഭാഗമായി.അതിനു പിന്നിലെ കാരണം തുറന്നു പറയുകയാണ്‌ താരം. മധു എസ് കുമാര്‍ സംവിധാനം ചെയ്ത എ ഫോര്‍ ആപ്പിള്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് ഷീല തുറന്നു സംസാരിച്ചത്.

”ഒന്നു രണ്ട് ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതിലെ നിര്‍മാതാക്കളും സംവിധായകരുമെല്ലാം കഥ പറയാന്‍ വന്നു. ചെറിയ റോളായിരിക്കും. എന്നാല്‍ കഥയില്‍ മുഴുവന്‍ താനാണെന്ന നിലയിലാണ് വിവരിക്കുക. അതേസമയം മധു എസ് കുമാറിന്റെ ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ കഥ കേള്‍ക്കെണ്ടെന്നു താന്‍ ആദ്യമേ പറഞ്ഞു.” ഷീല പറഞ്ഞു

സ്വര്‍ണ്ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ സ്വര്‍ണ്ണാലയ നിര്‍മിച്ച് മധു എസ് കുമാര്‍ സംവിധാനം ചെയ്ത എ ഫോര്‍ ആപ്പിളിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് ജയരാമനാണ്.

shortlink

Related Articles

Post Your Comments


Back to top button