Latest NewsMollywood

ഉണ്ടയുടെ ഫോട്ടോഷൂട്ട് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍; ആകാംഷയോടെ ആരാധകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയുടെ വിജയത്തിന് ശേഷം ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഉണ്ടയുടെ രസകരമായ ഫോട്ടോ ഷൂട്ട് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ ഒരു പ്രത്യേക പോസിന് വേണ്ടി നടത്തുന്ന ഫോട്ടോഷൂട്ടാണിത്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹര്‍ഷദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.

സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അറിയുന്നു. ജൂണ്‍ ആറിന് ഈദ് റിലീസായിട്ടാണ് ഉണ്ട പുറത്തിറങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button