GeneralLatest NewsTollywood

താരപുത്രന്റെ സഹോദരി വേഷം ഉപേക്ഷിച്ച് യുവനടി; അവസരം നിഷേധിച്ചതിന് കാരണം!!

നിവേദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൂന്നോളം തെലുങ്ക് ചിത്രങ്ങളും ഒരുങ്ങുകയാണ്.

മകള്‍ വേഷത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് നിവേദ തോമസ്‌. ജില്ലയില്‍ മോഹന്‍ലാലിന്റെ മകളായും വിജയുടെ സഹോദരിയായും അഭിനയിച്ച താരമാണ് നിവേദ. എന്നാല്‍ താരമിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍ താരമായി മാറിയ നടന്‍ അല്ല് അര്‍ജ്ജുന്റെ ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തയിലൂടെയാണ്.

അല്ലുവിന്റെ ചിത്രത്തില്‍ സഹോദരിയുടെ വേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് നടി പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെക്കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവില്‍ രജനികാന്തിനൊപ്പം ദര്‍ബാര്‍ എന്ന ചിത്രത്തിലാണ് നിവേദ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കൂടാതെ നിവേദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൂന്നോളം തെലുങ്ക് ചിത്രങ്ങളും ഒരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments


Back to top button