GeneralLatest NewsMollywood

”അച്ഛൻ പെട്ടന്നുള്ള മരണം; വീട് ജപ്തിയാകുമെന്ന അവസ്ഥ” നടന്‍ ബൈജു പറയുന്നു

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിരുന്നില്ല പക്ഷെ ജീവിതത്തില്‍ ചില അപ്രതീക്ഷിത തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്

പന്ത്രണ്ടാം വയസില്‍ സിനിമയിലേയ്ക്ക് എത്തുകയും അന്‍പതാം വയസ്സിലും അഭിനയ രംഗത്ത് സജീവമായി നില്‍ക്കാന്‍ കഴിയുകയും ചെയ്ത സന്തോഷത്തിലാണ് നടന്‍ ബൈജു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിരുന്നില്ല പക്ഷെ ജീവിതത്തില്‍ ചില അപ്രതീക്ഷിത തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെന്ന് താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

”സാമ്പത്തികമായി വലിയ പ്രശ്നങ്ങളൊന്നും ഒരു കാലത്തുമുണ്ടായിട്ടില്ല. ഞാനങ്ങനെ പൈസ അടിച്ചു കളയുന്ന ആളല്ല. അച്ഛന് ബിസിനസ്സ് ആയിരുന്നു. അമ്മ സർക്കാർ ഉദ്യോഗസ്ഥയും. എനിക്ക് രണ്ട് ചേട്ടൻമാരാണ്. മൂത്തയാൾ പൊലീസ്. രണ്ടാമൻ വിദേശത്താണ്.

അച്ഛൻ കുടുംബപരമായി വലിയ ധനികനായിരുന്നു. പിന്നീട് ബിസിനസ്സിൽ ഒരുപാട് നഷ്ടം വന്നു. തീപ്പെട്ടിക്കമ്പനി തുടങ്ങാൻ എടുത്ത ലോൺ കുടിശികയായി ഒരു ലക്ഷത്തിനു മേലെയായി. 28 വർഷം മുൻപാണെന്ന് ഒാർക്കണം. അച്ഛൻ പെട്ടെന്ന് മരിച്ചു. വീട് ജപ്തിയാകുമെന്ന അവസ്ഥ. ആ കടം ഞാനാണ് തീർത്തത്.” ബൈജു പങ്കുവയ്ക്കുന്നു

shortlink

Related Articles

Post Your Comments


Back to top button