Latest NewsMollywoodShooting In Progress

ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തില്‍ സംവിധായന്‍ ഒരുക്കുന്ന സമ്മാനം കണ്ടാല്‍ ഞെട്ടും

യുവതാരങ്ങളെ അണിനിരത്തി സംവിധായകന്‍ ഒമര്‍ലുലു സംവിധാനം ചെയ്ത ചിത്രമായിരുന്നു ചങ്കസ്. സിനിമയുടെ രണ്ടാം ഭാഗം വരുകയാണ്. ധമാക്ക എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഹണിറോസ്സായിരുന്നു ചിത്രത്തിലെ നായിക. ഹണി റോസിനോടൊപ്പം ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ റണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ ധമാക്കയില്‍ ഹണി റോസ്, ബാലുവര്‍ഗീസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാല്‍, സലിം കുമാര്‍, ഹരീഷ് കണാരന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, തരികിട സാബു തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചങ്കസിന്റെ രണ്ടാം ഭാഗമായ ധമാക്കയില്‍ ഒരു ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ ഒമര്‍ലുലു ഉറപ്പ് നല്‍കിയിട്ടുണ്ട്. ഫേസ്ബുക്ക് പോജിലൂടെയായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ‘ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല് മാറരുതെന്നും ഒമര്‍ കുറിച്ചു.’ ലൂസിഫറിലെ ഐറ്റം ഡാന്‍സ് ചര്‍ച്ച വിഷയമായപ്പോഴായിരുന്നു ഒമര്‍ ലുലു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

shortlink

Related Articles

Post Your Comments


Back to top button