BollywoodLatest NewsMovie Reviews

പിഎം നരേന്ദ്രമോദി; ആദ്യദിനം നേടിയത് 5 കോടിയോളം

നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന ചിത്രമായ പിഎം നരേന്ദ്രമോദി തിയേറ്ററില്‍ ആദ്യ ദിനം നേടിയത് 5 കോടിയോളം രൂപയെന്ന് അനൗദ്യോഗിക കണക്കുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പിറ്റേന്നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്.

മന്‍മോഹന്‍ സിംഗിന്റെയും (ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍) ബാല്‍ താക്കറെയുടെയും (താക്കറെ) വൈഎസ് രാജശേഖര റെഡ്ഡിയുടെയും (യാത്ര) ജീവചരിത്രചിത്രങ്ങളേക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പിഎം നരേന്ദ്ര മോദി’യാണ്. വിവേക് ഒബ്റോയ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം തെരഞ്ഞെടുപ്പിനിടെ ഏപ്രില്‍ 11ന് റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ആദ്യം തീരുമാനിച്ച ചിത്രം പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതിയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button