GeneralLatest NewsMollywood

വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍താരം

എന്റെ ജീവിതം വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. വിവാഹത്തെച്ചുറ്റിപ്പറ്റിയാണ് പുതിയ അപവാദപ്രചരണങ്ങള്‍

വിവാദങ്ങളുടെ തോഴനാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിമ്പു. താരത്തിന്റെ ചില പ്രവര്‍ത്തികള്‍ വിമര്‍ശനത്തിനു ഇരയാകാറുണ്ട്. ഇപ്പോള്‍ താരം വാര്‍ത്തകളില്‍ നിറയുന്നത് വിവാഹത്തിന്റെ പേരിലാണ്. യുവനടിയുമായി താരം ഉടന്‍ വിവാഹിതനാകുമെന്നു ഗോസിപ്പ് കോളങ്ങളില്‍ പ്രചാരണം. ഔദ്യോഗിക പത്രക്കുറിപ്പിലൂടെ വിവാഹത്തെക്കുറിച്ചും തന്റെ സിനിമകളെക്കുറിച്ചുളള അപവാദങ്ങളെക്കുറിച്ചും മനസു തുറക്കുകയാണ് താരം.

പത്രക്കുറിപ്പിന്റെ ഉള്ളടക്കം

ഔദ്യോഗികപരമായും വ്യക്തിപരമായും വിവാദങ്ങളും അപവാദപ്രചരണങ്ങളും എന്റെ പിന്നാലെയുണ്ട്. പല നിര്‍മ്മാതാക്കളെയും സംവിധായകരെയും നേരില്‍പോയി കണ്ടിട്ടുണ്ട്. അതു പക്ഷേ പുതിയ ചിത്രത്തിന്‍റെ ഭാഗമായി മാത്രമല്ല. ഇത്തരം കൂടിക്കാഴ്ച്ചകള്‍ക്കു പിന്നാലെയാണ് വാര്‍ത്തകള്‍ ജനിക്കുന്നത്. പിന്നീട് ആ പ്രൊജക്ടുകളുടെ ഭാഗമായി എന്നെ കാണാത്തപ്പോള്‍ ആരാധകര്‍ നിരാശരാകുന്നു. അതുകൊണ്ട് എന്റെ പുതിയ പ്രൊജക്ടുകളേതൊക്കെയെന്ന് അതാത് സിനിമാനിര്‍മ്മാണ കമ്പനികള്‍ തന്നെ അറിയിക്കുമെന്നും ഈ അവസരത്തില്‍ പറയുന്നു.

മാധ്യമങ്ങളോടും ഞാന്‍ കടപ്പെട്ടവനാണ്. എന്റെ ഇതു വരെയുള്ള കരിയറില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നെ സഹോദരനായും സ്വന്തം മകനായുമെല്ലാം കണക്കാക്കുന്ന ട്ടനവധി കുടുംബങ്ങളില്‍ ഒരാളാവാന്‍ കഴിഞ്ഞതും അവര്‍ കാരണമാണ്. ജീവിതത്തില്‍ പ്രതിസന്ധിഘട്ടങ്ങളിലൂടെ നെടുംതൂണായി നിന്നവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്നെ ഞാനാക്കിയ സിനിമയിലെ ഓരോരുത്തരോടും കഴിവുകളെ വളര്‍ത്തിയെടുക്കാന്‍, തെറ്റു തിരുത്തി വീണ്ടും പരിശ്രമിക്കാന്‍ കെല്പു തന്നവരോടൊക്കെ ഞാന്‍ കടപ്പെട്ടിരിക്കുന്നു.

എന്റെ സഹോദരനും സഹോദരിയ്ക്കും കുടുംബങ്ങളായിക്കാണുന്നതിലും ഞാന്‍ സന്തോഷിക്കുന്നു. മാധ്യമങ്ങളടക്കമുള്ളവര്‍ അവര്‍ക്ക് അനുഗ്രഹാശിസ്സുകളുമായെത്തി. അതേ സമയം എന്റെ ജീവിതം വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. വിവാഹത്തെച്ചുറ്റിപ്പറ്റിയാണ് പുതിയ അപവാദപ്രചരണങ്ങള്‍. ഇപ്പോള്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിട്ടില്ലെന്നു അറിയിക്കട്ടെ. അതു സമയമാകുമ്പോള്‍ അറിയിക്കേണ്ട രീതിയില്‍ തന്നെ അറിയിക്കും.

 

കടപ്പാട്: മാതൃഭൂമി

Tags

Post Your Comments


Back to top button
Close
Close