CinemaGeneralMollywoodNEWS

ഫാസില്‍ തെറ്റിദ്ധരിച്ചു സംവിധാന സഹായി എന്ന് കരുതി അന്ന് ക്ലാപ്പ് ബോഡ് നല്‍കിയത് ഇന്ത്യന്‍ സിനിമയിലെ ഇന്നത്തെ മികച്ച സംവിധായകന്!!

ജിജോയുടെ പടയോട്ടം എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി വര്‍ക്ക് ചെയ്യാന്‍ പ്രിയദര്‍ശന് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ സന്ദര്‍ശനം നിമിത്തമായി

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം മലയാളത്തിനു  സമ്മാനിച്ചത് ഒരുകൂട്ടം പ്രതിഭകളെയാണ്, ഫാസില്‍ എന്ന സംവിധായകന്‍ മോഹന്‍ലാല്‍ ശങ്കര്‍ തുടങ്ങിയ മികച്ച നടന്മാര്‍, പൂര്‍ണ്ണിമ ജയറാം എന്ന നടി അതിലെല്ലാമുപരി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം ഏറെ പ്രയോജനം ചെയ്തത്  ഇന്ത്യന്‍    സിനിമയിലെ തന്നെ മികച്ച സംവിധായകനായ പ്രിയദര്‍ശനാണ്. ജിജോയ്ക്ക് പരിചയപ്പെടുത്തനായി മോഹന്‍ലാലിന്‍റെ സുഹൃത്തായ പ്രിയദര്‍ശനെ മോഹന്‍ലാല്‍ ആണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍  എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് കൊണ്ടുവരുന്നത്.

സിനിമയുടെ രാത്രി ചിത്രീകരണത്തിന്റെ അവസാന ഭാഗത്തിനിടെ പ്രിയദര്‍ശന്‍ ലൊക്കേഷനിലേക്ക് വന്നതോടെ ഫാസില്‍ അത് തന്റെ സംവിധാന സഹായി ആണെന്ന തെറ്റിദ്ധാരണയോടെ യാദൃചികമായി ക്ലാപ്പ് ബോഡ് എടുത്തു കയ്യില്‍ കൊടുത്തു. അങ്ങനെ പ്രിയദര്‍ശന്‍ ഫാസില്‍ ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുകയും ജിജോയ്ക്ക് പ്രിയദര്‍ശനെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി കൊടുക്കയും ചെയ്തു, ജിജോയുടെ പടയോട്ടം എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി വര്‍ക്ക് ചെയ്യാന്‍ പ്രിയദര്‍ശന് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ സന്ദര്‍ശനം നിമിത്തമായി. 1984-ല്‍  പുറത്തിറങ്ങിയ ‘പൂച്ചയ്ക്കൊരു മൂക്കുത്തിയാണ്’ പ്രിയദര്‍ശന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മോഹന്‍ലാല്‍, ശങ്കര്‍, മേനക എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button