GeneralHollywoodLatest News

സംവിധായകന്റെ മുന്‍ഭാര്യയുടെ ദുരന്തജീവിതം സിനിമയാക്കി; വിമര്‍ശനവുമായി താരത്തിന്റെ ഭാര്യ

ആ കഥയില്‍ അദ്ദേഹത്തെ ഒരു നീചനായും അവതരിപ്പിക്കുന്ന അവര്‍. അതും അദ്ദേഹത്തോട് ഒരു വാക്ക് പോലും ചോദിക്കാതെ

എട്ടര മാസം ഗര്‍ഭിണിയായിരുന്ന നടിയുടെ ദാരുണ കൊലപാതകം സിനിമയാക്കിയതിന്റെ പേരില്‍ വിമര്‍ശനം. പ്രശസ്ത സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കിയുടെ മുന്‍ഭാര്യ ഷാരോണ്‍ ടേറ്റിന്റെ ദുരന്ത ജീവിതാന്ത്യമാണ് സിനിമയാക്കിയത്. ഇതിന്റെ പേരില്‍ ക്വന്റിന്‍ ടരന്റിനോയ്ക്കെതിരെ വിമര്‍ശനം. ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ശ്രദ്ധിക്കപ്പെട്ട ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ ആണ് വിവാദത്തിലായിരിക്കുന്നത്. റൊമാന്‍ പൊളാന്‍സ്‌കിയുടെ ഭാര്യ ഇമ്മനുവല്‍ സിനിയെയാണ് വിഖ്യാത സംവിധായകനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇമ്മനുവലിന്റെ വിമര്‍ശനം.

“റൊമാന്‍ പൊളാന്‍സ്‌കിയെയും അദ്ദേഹത്തിന്റെ ദുരന്ത കഥയെയും സിനിമയാക്കുന്നതില്‍ ഹോളിവുഡ് പ്രശ്‌നമൊന്നും കാണുന്നുണ്ടാവില്ല. അതേസമയം ആ കഥയില്‍ അദ്ദേഹത്തെ ഒരു നീചനായും അവതരിപ്പിക്കുന്ന അവര്‍. അതും അദ്ദേഹത്തോട് ഒരു വാക്ക് പോലും ചോദിക്കാതെ..” എന്നും ഇമ്മനുവല്‍ പറയുന്നു.

അറുപതുകളില്‍ അമേരിക്കയില്‍ നടന്ന യഥാര്‍ഥ കൊലപാതകങ്ങളെ ചുറ്റിപ്പറ്റി ടരന്റിനോ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ ഒരുക്കിയ ചിത്രത്തില്‍ കുപ്രസിദ്ധ കുറ്റവാളിയായിരുന്ന ചാള്‍സ് മാന്‍സണിന്റെ അനുയായികള്‍ നടത്തിയ നാല് കൊലപാതകങ്ങളാണ് പ്രമേയം. മാര്‍ഗോ റോബിയാണ് സിനിമയില്‍ ഷാരോണിന്റെ വേഷത്തില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button