BollywoodLatest News

ഷാരൂഖിനേക്കാള്‍ മുമ്പ് മന്നത്ത് വാങ്ങാന്‍ ആഗ്രഹിച്ചത് താന്‍ ആയിരുന്നു; സല്‍മാന്‍ പറയുന്നു

അഭിനേതാക്കളുടെ വീടുകള്‍ സിനിമാ ലോകത്ത് എന്നും ചര്‍ച്ചയാണ്. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളുടെ വീടുകള്‍. ഇങ്ങനെ ഏറ്റവും വില കൂടിയ താര സൗധങ്ങളില്‍ ഒന്നാണ് ഷാരൂഖ് ഖാന്റെ ‘മന്നത്ത്’ എന്ന് പേരിട്ടിരിക്കുന്ന വീട്. 200 കോടിയോളമാണ് മന്നത്തിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. മുംബൈയില്‍ കടലിനെ അഭിമുഖീകരിച്ചുകൊണ്ട് നില്‍ക്കുന്ന ഈ വീട് ഷാരൂഖിന് മുമ്പ് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നത് സല്‍മാന്‍ ഖാന്‍ ആയിരുന്നു.

‘ഇത്രയും വലിയ വീട്ടില്‍ എന്ത് ചെയ്യാനാണ്,’ എന്ന് തന്റെ പിതാവ് ചോദിച്ചില്ലായിരുന്നെങ്കില്‍ മന്നത്ത് ഇന്ന് തന്റെ വീടായിരുന്നേനെ എന്നാണ് സല്‍മാന്‍ പറഞ്ഞത്. പിതാവിന്റെ ഉപദേശം സല്‍മാന്‍ സ്വീകരിക്കുകയും പിന്നീട് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ ആ വീട് സ്വന്തമാക്കുകയും ചെയ്തു. തന്റെ പിതാവ് തന്നോട് ചോദിച്ച അതേ ചോദ്യം ഷാരൂഖിനോട് ചോദിക്കാന്‍ ആഗ്രഹമുണ്ടെന്നും സല്‍മാന്‍ പറയുന്നു. ‘എന്താണ് ശരിക്കും ഇത്രയും വലിയ വീട്ടിനുള്ളില്‍ ചെയ്യുന്നത്?’.

https://www.instagram.com/p/BpuF1sgH5zz/

https://www.instagram.com/p/BjfmdgcD22L/

shortlink

Related Articles

Post Your Comments


Back to top button