GeneralKollywoodLatest News

വിവാഹംവരെ എത്തിയ ബന്ധം പിരിഞ്ഞത് മാനസികമായും തളർത്തി; പിണക്കം മറന്ന് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു!!

കാമുകിയുമായുള്ള വേർപിരിയൽ ചിമ്പുവിനെ മാനസികമായും തളർത്തിയിരുന്നു

മാധ്യമങ്ങളും ആരാധകരും ഏറെ ആഘോഷിച്ച താര പ്രണയമാണ് ചിമ്പു -ഹന്‍സിക ബന്ധം. വിവാഹം വരെ എത്തിയ ബന്ധത്തില്‍ നിന്നും ഹന്‍സികയുമായി പിരിയുന്ന വിവരം പത്രപ്രസ്താവനയിലൂടെ ചിമ്പു അറിയിച്ചത് വലിയ വാര്‍ത്തയായിരുന്നു. കാമുകിയുമായുള്ള വേർപിരിയൽ ചിമ്പുവിനെ മാനസികമായും തളർത്തിയിരുന്നു. ഇപ്പോഴിതാ പിണക്കം മറന്ന് ഇരുവരും സിനിമയില്‍ വീണ്ടും ഒന്നിക്കുകയാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം ‘മഹാ’ എന്ന തമിഴ് ചിത്രത്തിലൂടെ ഒന്നിക്കുകയാണ് താരങ്ങള്‍. ഹൻസികയുടെ അൻപതാമത്തെ ചിത്രമായ മഹായില്‍ അതിഥിവേഷത്തിലാണ് ചിമ്പു എത്തുക. ഏഴ് ദിവസമാണ് സിനിമയ്ക്കുവേണ്ടി ചിമ്പു നൽകിയിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. യു.ആർ. ജമീല്‍ സംവിധാനം ചെയ്യുന്ന ‘മഹാ’ സസ്പെൻസ് ത്രില്ലർ ഗണത്തിൽപെടുന്നു.

2015ൽ റിലീസ് ചെയ്ത വാളു എന്ന സിനിമയിലാണ് ഇതിനു മുമ്പ് ഹൻസികയും ചിമ്പുവും ഒന്നിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close