GeneralLatest NewsMollywood

കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നുവെന്ന് വിനായകന്‍

ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു

കോഴിക്കോട് : സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നു. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കേണ്ടത് നല്ലതാണെന്നും നടന്‍ വിനായകന്‍ പറഞ്ഞു. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു.

നമ്മുടെ നാട്ടിലൊന്നും ചെയ്യാന്‍ പറ്റില്ല. നമ്മള്‍ മിടുക്കന്മാരല്ലേ. അത് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതല്ലേയെന്നും വിനായകന്‍ ചോദിച്ചു. ‘താന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷെ എന്റെ പരിപാടി അതല്ല. എന്റെ തൊഴില്‍ അഭിനയമാണ്. പക്ഷെ എന്തിനെ കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് താന്‍ ജീവിക്കുന്നത് എന്നതിന് വരെ എനിക്ക് ചോദ്യമുണ്ടെന്നും വിനായകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button