GeneralHollywoodLatest NewsTrailers

12 പ്രേതങ്ങൾ പെൺകുട്ടിയുടെ ശരീരത്ത്; ആരാധകര്‍ ഭയത്തിന്റെ മുള്‍മുനയില്‍

അന്നാബെല്ലെ, ദ് നൺ തുടങ്ങിയ സിനിമകൾക്ക് തിരക്കഥ എഴുതിയ ഗാരി ഡൗബെർമാൻ ആണ് സംവിധാനം

ആരാധകര്‍ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ അന്നാബെല്ലെ വീണ്ടുമെത്തുന്നു. ഹോളിവുഡ് ഹൊറർ ത്രില്ലർ ചിത്രം അന്നാബെല്ലെ സീരിസിലെ മൂന്നാമത്തെ ചിത്രവും കൺജറിങ് യൂണിവേഴ്സിലെ ഏഴാമത്തെ സിനിമയുമാണ് അന്നാബെല്ലെ കംസ് ഹോം. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.

പ്രേതബാധ അടങ്ങിയ അന്നാബെല്ലെ പാവ ഉൾപ്പടെ 12 പ്രേതങ്ങൾ പെൺകുട്ടിയുടെ ശരീരത്ത് കയറുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലെ പ്രമേയം.അന്നാബെല്ലെ, ദ് നൺ തുടങ്ങിയ സിനിമകൾക്ക് തിരക്കഥ എഴുതിയ ഗാരി ഡൗബെർമാൻ ആണ് സംവിധാനം. അദ്ദേഹത്തിന്റെ ആദ്യസംവിധാന സംരംഭം കൂടിയാണിത്.

ചിത്രം ജൂൺ 28ന് തിയറ്ററുകളിലെത്തും

shortlink

Post Your Comments


Back to top button