Latest NewsMollywood

മോഹന്‍ലാലിനൊപ്പം ലഭിച്ച അവസരങ്ങള്‍ സന്തോഷകരമായിരുന്നു; നല്ല റോള്‍ ലഭിച്ചാല്‍ ഇനിയും മലയാളത്തിലേക്ക് എത്തുമെന്ന് വിവേക് ഒബ്റോയ്

നടന്‍ മോഹന്‍ലാലിനൊപ്പം ലഭിച്ച അവസരങ്ങളെല്ലാം തനിക്ക് സന്തോഷം നല്‍കുന്നതായിരുന്നുവെന്ന് വിവേക് ഒബ്‌റോയ്. ഇനിയും നല്ല റോള്‍ ലഭിച്ചാല്‍ മലയാളത്തിലേക്ക് എത്തുമെന്നും നടന്‍ പറഞ്ഞു. അബുദാബിയില്‍ ‘പി.എം നരേന്ദ്ര മോദി’ എന്ന പുതിയ സിനിമയുടെ പ്രചാരണത്തിനെത്തിയതായിരുന്നു വിവേക് .

മുമ്പ് ‘കമ്പനി’ എന്ന സിനിമയിലും അടുത്തിടെ ‘ലൂസിഫര്‍’ ചിത്രത്തിലും അഭിനയിക്കാനെത്തിയ തനിക്ക് മോഹന്‍ലാല്‍ എന്ന നടനെ കുറിച്ച് വലിയ മതിപ്പാണുള്ളത്. മലയാള സംഭാഷണം ഉള്‍ക്കൊണ്ട് അഭിനയിക്കുന്നതില്‍ ലാലിന്റെ ഭാഗത്തു നിന്ന് വലിയ സഹായം ലഭിച്ചു. ഇന്ത്യയില്‍ മികച്ച പ്രതികരണം നേടിയ ചിത്രം പി എം നരേന്ദ്രമോദിയെ ലൂസിഫറി’നെ പോലെ മലയാളികളും താല്‍പര്യപൂര്‍വം സ്വീകരിക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും വിവേക് ഒബ്‌റോയി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button