Latest NewsMollywood

‘നിനക്കിതൊക്കെ അറിയാമോടെ?’; വിനീത് ശ്രീനിവാസനെ ട്രോളി അജു വര്‍ഗീസ്

നിവിന്‍ പോളിയും നയന്‍ താരയും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധ്യാന്‍ ശ്രീനിവാസനുമാണ്

നടന്‍ അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ.’ നിവിന്‍ പോളിയും നയന്‍ താരയും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധ്യാന്‍ ശ്രീനിവാസനുമാണ്. തന്റെ ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങള്‍ അജു പലപ്പോഴായി അറിയിക്കാറുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ ധ്യാനെ ട്രോളി അജു രംഗത്തു വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അജു സ്വന്തം സംവിധായകനെ ട്രോളിയത്.

ചിത്രത്തില്‍ ഒരു വേഷം അവതരിപ്പിക്കുന്ന നടനും അച്ഛനുമായ ശ്രീനിവാസന് രംഗം വിവരിച്ചു കൊടുക്കുന്ന ധ്യാന്‍ ശ്രീനിവാസന്റെ ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു അജുവിന്റെ ട്രോള്‍. ‘നിനക്കിതൊക്കെ അറിയാമോടെ?’ എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. ‘സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട്, ഇതില്‍ ഏതാണ് മനസ്സിലാവാത്തത്’ എന്ന ശ്രീനിവാസന്റെ ഫേമസ് ഡയലോഗും പോസ്റ്ററില്‍ അജുവര്‍ഗീസ് ചേര്‍ത്തിട്ടുണ്ട്. അജുവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തില്‍ നിവിന്‍ പോളി ദിനേശന്‍ എന്ന കഥാപാത്രത്തെയും നയന്‍താര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍, അജു വര്‍ഗീസ്, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

https://www.facebook.com/AjuVargheseOfficial/photos/a.398270780260664/2290143394406717/?type=3&theater

shortlink

Related Articles

Post Your Comments


Back to top button