BollywoodLatest News

കക്ഷത്തിലെ രോമങ്ങള്‍ വെളിപ്പെടുത്തി; പുലിവാല് പിടിച്ച് മലൈക

കക്ഷത്തിലെ രോമങ്ങള്‍ വെളിപ്പെടുത്തി മലൈക പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ആരാധകരെ അസ്വസ്ഥരാക്കുന്നത്

എപ്പോഴും ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയയാകാറുള്ളയാളാണ് ബോളിവുഡ് താരം മലൈക അറോറ. നേരത്തേ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ വയറിലെ സ്ട്രച്ച് മാര്‍ക്കുകള്‍ വെളിപ്പെടുത്തിയുള്ള ഫോട്ടോ പങ്കുവെച്ചത് ഏറെ ചര്‍ച്ചയായിട്ടുണ്ടായിരുന്നു. അന്ന് താരത്തെ വിമര്‍ശിച്ചവര്‍ക്കെല്ലാം ചുട്ടമറുപടി നല്‍കിയാണ് ഇവര്‍ പ്രതികരിച്ചത്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രത്തിന്റെ പേരില്‍ മലൈക വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്

കഴിഞ്ഞ ദിവസം തന്റെ കക്ഷത്തിലെ രോമങ്ങള്‍ വെളിപ്പെടുത്തി മലൈക പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ആരാധകരെ അസ്വസ്ഥരാക്കുന്നത്. മൂന്ന് മില്യനിലധികം ലൈക്ക് ലഭിച്ച ഇന്‍സ്റ്റഗ്രാം ചിത്രത്തിന് താഴെ വളരെ മോശം അഭിപ്രായ പ്രകടനങ്ങളുമായാണ് ചിലര്‍ എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന് മുന്‍പ് ഷേവ് ചെയ്യാമായിരുന്നില്ലേ, നിങ്ങളുടെ കക്ഷത്തിലെ രോമങ്ങള്‍ അറപ്പുളവാക്കുന്നു, ഇത്രയും വൃത്തികെട്ടത് കണ്ടിട്ടില്ല തുടങ്ങിയ തരത്തിലാണ് ആളുകളുടെ പ്രതികരണം. എന്നാല്‍ ഇതിനെ വളരെ പോസിറ്റീവായി എടുത്തവരാണ് അധികവും. ശരീരം എങ്ങനെയാണോ അതിനെ അപ്രകാരം പകര്‍ത്താന്‍ ശ്രമിച്ച ആത്മവിശ്വാത്തെ അഭിനന്ദിച്ചാണ് മിക്കവരുടെയും പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button