KollywoodLatest News

സഹോദരന്മാര്‍ തിളങ്ങിയതോടെ എന്‍ജികെ ഏറ്റെടുത്ത് ആരാധകര്‍

സിനിമ ഇറക്കി ബിഗ് സ്‌ക്രീനില്‍ സൂര്യ തിളങ്ങുമ്പോള്‍ ഒപ്പം സഹോദരന്‍ കാര്‍ത്തിയും ഉണ്ട്

തമിഴ്നാട് സിനിമാപ്രേമികള്‍ ഒന്നര വര്‍ഷത്തോളമായി സൂര്യയുടെ ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ സെല്‍വ രാഘവന്റെ സംവിധാനത്തില്‍ എന്‍ജികെ എന്ന സിനിമ ഇന്ന് തിയറ്ററുകളിലേക്ക് റിലീസിനെത്തി. വമ്പന്‍ സ്വീകരണമാണ് ചിത്രത്തിന് ആദ്യദിനം ലഭിച്ചിരിക്കുന്നത്. സിനിമ ഇറക്കി ബിഗ് സ്‌ക്രീനില്‍ സൂര്യ തിളങ്ങുമ്പോള്‍ ഒപ്പം സഹോദരന്‍ കാര്‍ത്തിയും ഉണ്ട്.

ചേട്ടന്റെ സിനിമ തിയറ്ററുകളില്‍ നിറയുമ്പോള്‍ കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. കാര്‍ത്തി നായകനായി അഭിനയിക്കുന്ന കൈതി എന്ന ചിത്രത്തില്‍ നിന്നുമെത്തിയ ടീസറാണ് ട്രെന്‍ഡിംഗില്‍ ഒന്നാം മുന്നിലെത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം നരേനും അഭിനയിക്കുന്നുണ്ട്. കൈയില്‍ വിലങ്ങുകള്‍ അണിയിച്ച് കൊണ്ട് ജയില്‍പുള്ളിയായിട്ടാണ് കാര്‍ത്തി ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന കാര്‍ത്തിയെ കണ്ട് ആരാധകരും അതിശയപ്പെട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button