Latest NewsMollywood

എന്‍ജികെയ്ക്ക് പിന്നാലെ സായി പല്ലവിയെ തേടി ആ വാര്‍ത്തയുമെത്തി

ടിപ്പിന്‍ നായകനായ സൂര്യയ്ക്കൊപ്പമുള്ള വരവിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

പ്രേമത്തിലൂടെ മലര്‍ മിസ്സിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ അഭിനേത്രികളിലൊരാളാണ് സായ് പല്ലവി. ശെല്‍വരാഘവന്‍ സൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എന്‍ജികെയില്‍ സൂര്യയുടെ നായികമാരിലൊരാള്‍ കൂടിയാണ് ഈ താരം. നടിപ്പിന്‍ നായകനായ സൂര്യയ്ക്കൊപ്പമുള്ള വരവിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയായാണ് താരത്തെ തേടി മറ്റൊരു സുപ്രധാന അവസരമെത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.

രാജമൗലിയുടെ ബ്രഹ്മാണ്ഡ സിനിമയായ ആര്‍ആര്‍ആറില്‍ സായ് പല്ലവിയും അഭിനയിച്ചെക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജൂനിയര്‍ എന്‍ടി ആറിന്റെ നായികയായാണ് താരമെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ആരാധകപിന്തുണയുടെ കാര്യത്തിലും സ്വീകാര്യതയിലുമൊക്കെ ഏറെ മുന്നിലുള്ള സായ് പല്ലവിയില്‍ ഈ കഥാപാത്രവും ഭദ്രമായിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 400 കോടി മുതല്‍ മുടക്കിലാണ് ചിത്രമൊരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button