KollywoodLatest News

എന്‍ജികെയ്ക്കും രക്ഷയില്ല; തിയേറ്ററിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം ഇന്റര്‍നെറ്റില്‍

തമിഴ്‌ റോക്കേഴ്‌സിന്റെ സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്

സൂര്യ നായകനായി എത്തിയ പുതിയ ചിത്രമാണ് എന്‍ജികെ. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം മണിക്കൂറുകള്‍ കൊണ്ട് ചോര്‍ന്നു. തമിഴ്‌ റോക്കേഴ്‌സിന്റെ സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. നന്ദ ഗോപാലന്‍ കുമരന്‍ എന്ന കഥാപാത്രത്തെ സൂര്യ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സായി പല്ലവി, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. എസ്.ആര്‍. പ്രകാശ് ബാബു, എസ്.ആര്‍. പ്രഭു എന്നിവരാണ് സിനിമ നിര്‍മിച്ചത്. സിനിമ വ്യവസായത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്ന തമിഴ് റോക്കേഴ്‌സിനെ പൂട്ടുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ നിരവധി സിനിമകള്‍ തമിഴ് റോക്കേഴ്‌സിന്റെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button