Latest NewsSongs

‘മഞ്ഞ മഞ്ഞ ബള്‍ബുകള്‍ മിന്നി മിന്നി കത്തുമ്പോള്‍’ ടിക് ടോക്കില്‍ തരംഗമാകുമ്പോള്‍

സാധാരണക്കാരന്‍ മുതല്‍ സെലിബ്രറ്റികള്‍ വരെ ഈ ഗാനത്തിനൊപ്പമുള്ള വീഡിയോ ചെയ്ത് ലൈക്കുകള്‍ വാരി തകര്‍ക്കുകയാണ്

ദിലീപ് നായകനായി എത്തിയ കോടതി സമക്ഷം ബാലന്‍ വക്കീലിലെ ”മഞ്ഞ മഞ്ഞ ബള്‍ബുകള്‍ മിന്നി മിന്നി കത്തുമ്പോള്‍” എന്നു തുടങ്ങുന്ന ഗാനം ടിക്ക് ടോക്കില്‍ തരംഗമാവുകയാണ്. സാധാരണക്കാരന്‍ മുതല്‍ സെലിബ്രറ്റികള്‍ വരെ ഈ ഗാനത്തിനൊപ്പമുള്ള വീഡിയോ ചെയ്ത് ലൈക്കുകള്‍ വാരി തകര്‍ക്കുകയാണ്. പാട്ടിനൊപ്പം ബള്‍ബുകള്‍ മിന്നിച്ചും വ്യത്യസ്തമായ സ്റ്റെപ്പുകള്‍ ചെയ്തും വീഡിയോ വൈറലാക്കുകയാണ് ഓരോരുത്തരും. എന്തുതന്നെയായലും മഞ്ഞ മഞ്ഞ ബള്‍ബുകളെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ ഈ ഗാനത്തിന് മികച്ച പ്രതികരണമാമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഗോപി സുന്ദര്‍ ഈണമിട്ട ഗാനം പ്രണവം ശശിയും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മ്യൂസിക്കലി ആപ്പായ ടിക്ക് ടോക്കിനെ ബൈറ്റ് ഡാന്‍സ് എന്ന ചൈനീസ് കമ്പനി ഏറ്റെടുത്തതോടെയായിരുന്നു ഇന്ത്യയില്‍ ടിക്ക് ടോക്ക് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കുറഞ്ഞ സമയംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായ ടിക്ക് ടോക്കിനെതിരെ നിരവധി പരാതികളും ഇതിനിടയില്‍ വന്നിരുന്നു. അശ്ശീലത പ്രചരിപ്പിക്കുന്നു, കൗമാരക്കാര്‍ക്കിടയില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്നിങ്ങനെ പരാതികള്‍ വന്നതിനെതുടര്‍ന്ന് 2019 ഏപ്രില്‍ മൂന്നിന് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതും വിലക്കിയിരുന്നു.

https://youtu.be/XbgRfAZW7cw

shortlink

Related Articles

Post Your Comments


Back to top button