Latest NewsMollywood

മലയാളത്തിന്റെ താരസുന്ദരി ഭാവനയ്ക്ക് ഇന്ന് ജന്മദിനം

ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രന്‍. ഈ നായികയ്ക്ക് ഇന്ന് ജന്മദിനമാണ്. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.

മലയാളത്തിലെ ഒട്ടു മിക്ക മുന്‍ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ ഇതില്‍ പെടും. 2003ല്‍ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ചലര്‍” എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു. 2004-ലെ ഭാവനയുടെ ചിത്രങ്ങളായ യൂത്ത് ഫെസ്റ്റിവല്‍, പറയാം, ബംഗ്ലാവില്‍ ഔത, എന്നിവ പരാജയങ്ങളായിരുന്നു. 2005 ല്‍ വീണ്ടും ചില നല്ല ചിത്രങ്ങളായ ദൈവനാമത്തില്‍, നരന്‍ എന്നിവ ഭാവനക്ക് ലഭിച്ചു. ഇതില്‍ ദൈവനാമത്തില്‍ എന്ന സിനിമയില്‍ അഭിനയിച്ചതിന് കേരളസംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു 2006 ഭാവന രണ്ട് സിനിമകളില്‍ അഭിനയിച്ചു. ചിന്താമണി കൊലക്കേസ്, ചെസ്സ് എന്നിവയായിരുന്നു അവ. 2002-ല്‍ നമ്മള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശം, 2005-ല്‍ ദൈവനാമത്തില്‍ എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button