Latest NewsMollywood

പുതിയ അധ്യായന വര്‍ഷത്തില്‍ സ്‌കൂളില്‍ പോകുന്നവര്‍ക്ക് വ്യത്യസ്തമായ ആശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും

പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂളില്‍ പോകുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍,' എന്നാണ് ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്

വേനലവധിക്ക് ശേഷം പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുഞ്ചാക്കോ ബോബന്റേയും ഇന്ദ്രജിത്തിന്റേയും വക ഒരു വെറൈറ്റി ആശംസ നേര്‍ന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച ‘കസിന്‍സ്’ എന്ന ചിത്രത്തിലെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ആശംസ അറിയിച്ചിരിക്കുന്നത്. ‘പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂളില്‍ പോകുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍,’ എന്നാണ് ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്. പൂര്‍ണിമ ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ഈ ചിത്രം തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.

ഹാസ്യത്തിന് പ്രധാന്യം നല്‍കി 2014ല്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് കസിന്‍സ്. കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും, സുരാജ് വെഞ്ഞാറമൂടും, ജോജു ജോര്‍ജ്ജും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍, തമിഴ് നടി വേദികയും തെന്നിന്ത്യന്‍ താരം കാജള്‍ അഗര്‍വാളിന്റെ അനുജത്തി നിഷ അഗര്‍വാളുമാണ് നായികമാര്‍. മിയ ജോര്‍ജും ഒരു അതിഥി താരമായി എത്തിയിരുന്നു. കോമഡിയുടെ പശ്ചാത്തലത്തിലൂടെ വളരെ ത്രില്ലറായ ഒരു കഥയായിരുന്നു കസിന്‍സ് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button