Coming SoonLatest NewsMollywood

വ്യക്തവും കൃത്യവുമായ നിലപാടുള്ള മനുഷ്യനാണ് ആഷിഖ് അബു; ടൊവീനോ തോമസ്

നടന്‍ ടൊവീനോ തോമസും ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്

ആഷിക് അബു സംവിധാനം ചെയ്ത വൈറസ് തിയേറ്ററുകളിലെത്താനൊരുങ്ങുകയാണ്. വന്‍ താരനിര അണിനിരക്കുന്ന ചിത്രം നിപ എന്ന മഹാവിപത്തിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ്. നടന്‍ ടൊവീനോ തോമസും ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ആഷികിനെ സംവിധായകനെന്നതിലുപരി അടുത്തറിയാമെന്ന് ടൊവീനോ പറയുന്നു.

ചില വിഷയങ്ങളില്‍ വ്യക്തവും കൃത്യവുമായ നിലപാടുള്ളയാളാണ് ആഷിക്. എന്നാല്‍ തന്റെ കാഴ്ചപ്പാടുകള്‍ ആരെയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ല. എന്റെ ചിന്താധാരയെ അദ്ദേഹം ബഹുമാനിക്കും. എനിക്ക് വിയോജിപ്പുകളുണ്ടെങ്കില്‍ അതിനെ കുറിച്ച് തുറന്നു സംസാരിക്കാനും ആഷിക് തയ്യാറാകും. ടൊവീനോ സംവിധായകന്‍ ആഷികിനൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണ് വൈറസ്. ആദ്യ ചിത്രം മായാനദി വലിയ വിജയമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button