Latest NewsMollywood

ആരെങ്കിലും എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ അജുവിന്റെ പ്രതികരണം ഇങ്ങനെയാണ്

തിരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ തൃശ്ശൂര്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് ട്രോളിനായി ഉപയോഗിച്ചിരിക്കുന്നത്

യുവതാരങ്ങളില്‍ പ്രമുഖനാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു അജുവിന്റെ അഭിനയത്തിലേക്കുള്ള രംഗപ്രവേശം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സ്വയം ട്രോളുകയും മറ്റുള്ളവരെ ട്രോളുകയും ചെയ്യാറുണ്ട്. സിനിമാ വിശേഷങ്ങള്‍ പുറമേ ട്രോളന്മാരുടെ വിരുതുകളും അജു പ്രോത്സാഹിപ്പിക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു ട്രോളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ട്രോള്‍ വൈറലായത്.

ആരെങ്കിലും എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ അജുവിന്റെ പ്രതികരണം ഇങ്ങിനെയായിരിക്കുമെന്ന് കാണിച്ചായിരുന്നു ട്രോള്‍. തിരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ തൃശ്ശൂര്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് ട്രോളിനായി ഉപയോഗിച്ചിരിക്കുന്നത്. ‘എനിക്ക് ആ പോസ്റ്റ് വേണം, എനിക്കത് തന്നേക്ക്, ഞാനത് അങ്ങ് എടുക്കുവാ’ എന്നാണ് ട്രോള്‍. ‘സത്യമാണ്’ എന്ന തലക്കെട്ടോടെയാണ് അജു ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/AjuVargheseOfficial/photos/a.398270780260664/2302239749863748/?type=3&theater

shortlink

Related Articles

Post Your Comments


Back to top button