Latest NewsMollywood

എനിക്ക് ചുറ്റും എപ്പോഴും സിനിമ വേണമെന്നാണ് ആഗ്രഹം; ഷൂട്ട് ക്യാമ്പ് ചെയ്ത് നടത്തണം; ആസിഫ് അലി

10 വര്‍ഷം കൊണ്ട് 60 ല്‍ പരം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്

മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. താരത്തിന്റെ അടുത്തിറങ്ങിയ സിനിമകളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷക മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തുന്ന ഒരാള് കൂടിയാണ് ആസിഫ്. 10 വര്‍ഷം കൊണ്ട് 60 ല്‍ പരം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. തന്റെ സിനിമകളെക്കുറിച്ച് താരം പറയുന്നതിങ്ങനെ…

‘എന്റെ ആഗ്രഹം എനിക്ക് ചുറ്റും എപ്പോഴും സിനിമ വേണമെന്നതാണ്. സിനിമയുടെ എല്ലാ മേഖലകളിലും ഞാന്‍ വേണമെന്നും ആഗ്രഹിക്കാറുണ്ട്. ഇപ്പോഴും ഒരു സിനിമ പാക്കപ്പ് ആകുമ്പോള്‍ ഞാന്‍ കരയാറുണ്ട്. അത്രയധികം ഞാനെന്റെ സിനിമകളോട് അറ്റാച്ച്ഡാണ്. ഷൂട്ട് എപ്പോഴും ക്യാമ്പ് ചെയ്ത് നടത്തണമെന്ന് പറയാറുള്ളയാളാണ് ഞാന്‍. എല്ലാവരും ഒന്നിച്ച് താമസിക്കുക, യാത്ര ചെയ്യുക ഇതെല്ലാം സിനിമയെന്ന ഫൈനല്‍ പ്രൊഡക്ടില്‍ പ്രതിഫലിക്കുമെന്നാണ് എന്റെ വിശ്വാസം.’ ആസിഫ് പറഞ്ഞു. താനിപ്പോഴും സിനിമയില്‍ ചാന്‍സ് ചോദിക്കുന്നയാളാണെന്നും ആസിഫ് പറഞ്ഞു. രാജീവ് രവിയോടാണ് അവസാനമായി സിനിമയില്‍ ചാന്‍സ് ചോദിച്ചതെന്നു ആ സിനിമ ഉടന്‍ തുടങ്ങുമെന്നും ആസിഫ് പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close