Latest NewsMollywood

മഞ്ജു ചേച്ചി ഇങ്ങനെ പോയാല്‍ പൃഥ്വിയുടെ കഞ്ഞിയില്‍ പാറ്റയിടുമല്ലോ; മഞ്ജുവിന്റെ പോസ്റ്റിന് വന്ന കമന്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സുഹൃത്തുക്കളുടെ പിറന്നാള്‍ ദിനത്തിലെല്ലാം ആശംസകളുമായി മഞ്ജു വാര്യര്‍ എത്താറുണ്ട്

ലൂസിഫറിലൂടെ ഒന്നിച്ച താരങ്ങളാണ് പൃഥ്വിരാജും മഞ്ജുവും. മുമ്പ് മഞ്ജു വാര്യരോട് കഥ പറയാന്‍ പോയതിനെക്കുറിച്ച് പൃഥ്വി തുറന്നുപറഞ്ഞിരുന്നു. പൃഥ്വിയെ നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതെന്ന് മഞ്ജു പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് പൃഥ്വിയുടെ ഇംഗ്ലീഷിന് മുനമ്പില്‍ പകച്ചു നിന്ന് താരത്തെയും നമ്മള്‍ കണ്ടിട്ടുണ്ട്. അതിനിടെയാണ് പൃഥ്വിയുടെ ഇംഗ്ലീഷിനെക്കുറിച്ച് തുറന്ന് പറഞ്ഞ് താരങ്ങള്‍ രംഗത്തെത്തിയത്.

നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. ഇതിനിടെ മഞ്ജു വാര്യരുടെ പോസ്റ്റിനെക്കുറിച്ചുള്ള രസകരമായ കമന്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളുടെ പിറന്നാള്‍ ദിനത്തിലെല്ലാം ആശംസകളുമായി മഞ്ജു വാര്യര്‍ എത്താറുണ്ട്. ഭാവന, ഗീതു മോഹന്‍ദാസ് തുടങ്ങിയവരുടെ പിറന്നാള്‍ ദിനത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇംഗ്ലീഷിലുള്ളതായിരുന്നു. അഭിനേത്രിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ പിറന്നാളിന് ആശംസ അറിയിച്ച് മഞ്ജു വാര്യര്‍ എത്തിയിരുന്നു. ഇംഗ്ലീഷിലുള്ള കുറിപ്പായിരുന്നു പോസ്റ്റ് ചെയ്തത്. ഇതിന് കീഴിലായാണ് മഞ്ജു ചേച്ചി ഇങ്ങനെ പോയാല്‍ പൃഥ്വിയുടെ കഞ്ഞിയില്‍ പാറ്റയിടുമെന്ന് ആരാധകന്‍ കമന്റ് ചെയ്തത്. ആരാധകന്റെ രസകരമായ കമന്റിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

https://www.facebook.com/theManjuWarrier/posts/1047472208793773

shortlink

Related Articles

Post Your Comments


Back to top button