GalleryLatest News

ഈദിന് സല്‍വാര്‍ അണിഞ്ഞ് ഷാള്‍ തലയിലിട്ട് ബിരിയാണി വെക്കുന്ന പേളി; ചിത്രം വൈറല്‍

ബിരിയാണി കഴിക്കാന്‍ താന്‍ മിടുക്കിയാണെന്നും പേളി വീഡിയോയ്ക്ക് അടിക്കുറിപ്പായി പോസ്റ്റ് ചെയ്തിട്ടുണ്ട്

മലയാളികളുടെ പ്രിയപ്പെട്ട പ്രണയ ജോടികളാണ് പേളിയും ശ്രീനിഷും. ഇരുവരുടെയും വിവാഹം ഈ അടുത്താണ് കഴിഞ്ഞത്. ഇതിന്റെ ഫോട്ടോകളൊക്കെയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ശ്രീനിയൊടൊപ്പം ജീവിതം ആസ്വദിക്കുന്ന പേളി പെരുന്നാള്‍ ദിനത്തില്‍ ബിരിയാണി വയ്ക്കുന്ന വീഡിയോ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

സല്‍വാര്‍ അണിഞ്ഞ് ഷാള്‍ തലയിലിട്ട് ബിരിയാണി ഉണ്ടാക്കുന്ന പേളിയാണ് വീഡിയോയില്‍ ഉള്ളത്. ബിരിയാണി ചെമ്പില്‍ ചട്ടുകം ഉപയോഗിച്ച് ഇളക്കുന്ന പേളി എല്ലാവര്‍ക്കും ഈദ് ആശംസകളും നേര്‍ന്നിരുന്നു. എന്നാല്‍ കുറച്ചുസെക്കന്റുകള്‍ക്കുള്ളില്‍ തളര്‍ന്ന് പേളി പിന്‍മാറുന്നതും വീഡിയോയിലുണ്ട്. ബിരിയാണി ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും 15 സെക്കണ്ട് ഇളക്കിയ ശേഷം ഞാന്‍ പിന്‍മാറിയെന്നും എന്നാല്‍ ബിരിയാണി കഴിക്കാന്‍ താന്‍ മിടുക്കിയാണെന്നും പേളി വീഡിയോയ്ക്ക് അടിക്കുറിപ്പായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://www.facebook.com/PearleMaaneyOnline/videos/683394278757797/?__xts__[0]=68.ARB9JSXQGdvdSP-S2NEEfIOfG32_4b_I_QFDz3uCKVWpboHlm7KJ704vLSTxVraE8igZSFlv5sGseb85rz9RQQynJYwULuoGE4mey1hiu3zwRdjOmQ7leDw4hn-YXWRDrDWa8bT3fjrcl3IYnC0j8UtI8E4PGAxGj7WfiVG9AnCCvwggKOjF6Xy-EkT5au0s4KaF7dysJ8-Jt5VHy82vVBpYIGc17Ps5JDYHMCuVCsWx0tr6_ksnlaU9dfhOCAhkoKrHKIQl1i8IDhv68a-xK7-ktpR2QTs43B5IHxOm-ya7J7I9dTgRlpkKBwPRTCmMdNs2jFtc2B9yeURb1KY4F_49ESZtfLNo-dPDxQ&__tn__=-R

shortlink

Related Articles

Post Your Comments


Back to top button