Latest NewsMollywood

തനി നാട്ടിന്‍പുറത്തുകാരിയായി സംവൃത; ആറ് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു തിരിച്ചു വരവ്

സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുക

ആറ് വര്‍ഷത്തിന് ശേഷം സംവൃത മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. തനി നാട്ടിന്‍പുറത്തുകാരിയായി എത്തുന്ന സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്‍ ദിലീപ് ആണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

തനി നാട്ടിന്‍പുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുക. രസികനിലൂടെ സിനിമയിലെത്തിയ സംവൃത ആറു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് അഭിനയത്തിലേക്ക് തിരിച്ചു വരുന്നത്. അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button