GeneralHollywoodLatest NewsTV Shows

ഒറ്റ എപ്പിസോഡ് കൊണ്ട് ഹിറ്റായ പരമ്പര അവസാനിപ്പിക്കുന്നു; ആരാധകര്‍ നിരാശയില്‍

ലൗസിയാന പട്ടണത്തില്‍ മാരകമായ വൈറസ് പടര്‍ന്നുപിടിക്കുന്നതും അതേ തുടര്‍ന്നുണ്ടായ ഭയാനകമായ അന്തരീക്ഷവുമാണ് സൂപ്പര്‍ഹീറോ ഹൊറര്‍ ഡ്രാമയായ 'സ്വാമ്പ് തിങ്' പറയുന്നത്.

ഒറ്റ എപ്പിസോഡ് കൊണ്ട് ടെലിവിഷന്‍ രംഗത്തെ റേറ്റിങ് റെക്കോര്‍ഡുകളെ തിരുത്തിയ പരമ്പര അവസാനിക്കുന്നു. അമാനുഷിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തിയ സയന്‍സ് ഫിക്ഷന്‍ പരമ്പരയായ ‘സ്വാമ്പ് തിങ്’ ആണ് പ്രദര്‍ശനം നിര്‍ത്തുന്നത്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഡിസി യൂണിവേഴ്സ് ആണ് ഈ വാര്‍ത്ത അറിയിച്ചത്.

ലൗസിയാന പട്ടണത്തില്‍ മാരകമായ വൈറസ് പടര്‍ന്നുപിടിക്കുന്നതും അതേ തുടര്‍ന്നുണ്ടായ ഭയാനകമായ അന്തരീക്ഷവുമാണ് സൂപ്പര്‍ഹീറോ ഹൊറര്‍ ഡ്രാമയായ ‘സ്വാമ്പ് തിങ്’ പറയുന്നത്. അമാനുഷിക ജീവികളുടെ രഹസ്യം തേടിയെത്തുന്ന എബ്ബി ആര്‍കേന്‍ എന്ന ഡോക്ടറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പരമ്പരയുടെ പ്രദര്‍ശനം നിര്‍ത്തലാക്കുകയാണ്. സിനിമകളുടെയും ടെലിവിഷന്‍ പരിപാടികളുടെയും നിലവാരം വിലയിരുത്തുന്ന അമേരിക്കന്‍ വെബ്‍സൈറ്റായ റോട്ടണ്‍ ടൊമാറ്റോസില്‍ 92% ആയിരുന്നു ‘സ്വാമ്പ് തിങി’ന്‍റെ ഒറ്റ എപ്പിസോഡിന് ലഭിച്ച റേറ്റിങ്.

Tags

Related Articles

Post Your Comments


Back to top button
Close
Close