കാളിദാസ് എന്തുകൊണ്ട് വൈറസ് ഒഴിവാക്കി; കാരണം ഇതാണ്

പിന്നീട് കാളിദാസിനു പകരം ആ റോളില്‍ എത്തിയത് ശ്രീനാഥ് ഭാസിയാണ്

നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ആഷിഖ് അബു തയ്യാറാക്കിയ വൈറസ് ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. കാളിദാസ് ജയറാമിനെയും ചിത്രത്തിനു വേണ്ടി സമീപിച്ചിരുന്നു. എന്നാല്‍ കാളിദാസ് ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് കാളിദാസിനു പകരം ആ റോളില്‍ എത്തിയത് ശ്രീനാഥ് ഭാസിയാണ്.

മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായ ഡോ. ആബിദ് എന്ന കഥാപാത്രമായിരുന്നു ശ്രീനാഥ് അവതരിപ്പിച്ചത്. ഇത് കാളിദാസ് ചെയ്യേണ്ടിയിരുന്നതായിരുന്നു. കാളിദാസ് പിന്മാറിയതോടെയാണ് ആബിദ് ശ്രീനാഥ് ഭാസിയെ തേടിയെത്തിയത്. അതേസമയം, ജീത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ്സ് റൗഡി, മിഥുന്‍ മാനുവലിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കിലായിരുന്നതിനാലാണ് കാളിദാസ് വൈറസ് ചിത്രം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എന്നാല്‍ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്ന ആബിദ് എന്ന കഥാപാത്രത്തെ കാളിദാസ് ഒഴിവാക്കേണ്ടിയിരുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്. ശ്രീനാഥ് ഭാസി കഥാപാത്രത്തെ മികവുറ്റതാക്കിയിട്ടുണ്ട്.

Share
Leave a Comment