Latest NewsMollywood

മാമാങ്കത്തിന്റെ പോസ്റ്ററിലെ വായുവില്‍ പറക്കുന്ന പയ്യനാര്? ഒടുവില്‍ കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

മമ്മൂട്ടിയ്ക്കും മുകളില്‍ പറന്ന് പൊങ്ങി വായുവില്‍ വെട്ടുന്ന ഒരു കൊച്ച് പയ്യനായിരുന്നു ഇത്

ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്റെ പോസ്റ്റര്‍ ഈ അടുത്താണ് റിലീസ് ചെയ്തത്. പോസ്റ്ററില്‍ മമ്മൂട്ടിയേയും ഉണ്ണി മുകുന്ദനേയും പോലെ വായുവില്‍ പറക്കുന്ന കൊച്ചു പയ്യനും ഉണ്ടായിരുന്നു. മമ്മൂട്ടിയ്ക്കും മുകളില്‍ പറന്ന് പൊങ്ങി വായുവില്‍ വെട്ടുന്ന ഒരു കൊച്ച് പയ്യനായിരുന്നു ഇത്. പോസ്റ്റര്‍ വൈറലായതിന് പിന്നാലെ ആരാണ് ഈ പയ്യനെന്ന് അന്വേഷിച്ചവരാണ് കൂടുതല്‍ പേരും. ഒടുവില്‍ ഈ കുട്ടി ചേകവരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

വൈറലാവുന്ന കുറിപ്പ്..

മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വാളുയര്‍ത്തി വായുവില്‍ കൂടി പറന്നു വെട്ടുന്ന കുട്ടി ചേകവര്‍. അച്ചുതന്‍ എന്ന ആറാം ക്‌ളാസ്സുകാരന്‍.. മാമാങ്കത്തില്‍ മമ്മൂക്കയ്ക്ക് ഏറ്റവും വൈകാരിക ബന്ധമുള്ള കഥാപാത്രമാണ് അച്ചുതന്റെ മുഴുനീള കഥാപാത്രം. മാമാങ്ക ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ബാലനായ ചന്ത്രത്തില്‍ ചന്തുണ്ണിയായി എന്ന വേഷത്തിലാണ് അച്ചുതന്‍ എത്തുന്നത്. മമ്മൂക്കയുടെ വലം കൈയായ അച്ചുതന്‍ പങ്കെടുക്കുന്ന മിന്നല്‍ പിണര്‍ പോരാട്ടങ്ങള്‍ മാമാങ്കത്തിന്റെ ഹൈലൈറ്റാണ്. കോട്ടയം സ്വദേശിയായ ഈ ബാലതാരം കളരി പഠിച്ച യോദ്ധാക്കള്‍ക്ക് വേണ്ടി നടത്തിയ ഓഡിഷനിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ചെറിയ പ്രായം മുതല്‍ കളരി പഠിക്കുന്ന അച്ചുതന്‍ സിനിമയ്ക്ക് വേണ്ടി പ്രത്യേകമായും കളരി പഠിച്ചിരുന്നു. മാമാങ്കത്തിലൂടെ ബാലതാരങ്ങളില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ താരം എന്ന പദവിയിലേക്ക് അച്ചുതന്‍ എത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും മാമാങ്കം വരുന്നത് ഒത്തിരിയധികം സര്‍പ്രൈസുകളുമായിട്ടാണെന്നുള്ള കാര്യത്തില്‍ സംശയമില്ല.

shortlink

Related Articles

Post Your Comments


Back to top button