Latest NewsMollywood

ഡയറക്ടര്‍ സ്‌പെഷ്യല്‍ റെസ്റ്റോറന്റില്‍ പോയാല്‍ വയറും നിറയ്ക്കാം ഒപ്പം മനസും നിറയും; സിനിമയെപ്പോലെ ഭക്ഷണത്തെയും സ്‌നേഹിക്കുന്ന സംവിധായകന്‍ പറയുന്നു

എല്ലാ കൂട്ടുകളും ഒത്ത അളവില്‍ കഴിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച് പാകം ചെയ്യുമ്പോഴാണ് അത് നന്മയാല്‍ സ്വാദിഷ്ടമാകുന്നത്

ആസ്വാദനത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് ഭക്ഷണവും, സിനിമയും. ഇവ രണ്ടും ഒരുക്കുന്നതിലും ഉണ്ട് സാമ്യം. ഒരു സിനിമയുടെ വിജയത്തിന് പിന്നില്‍ മികവുറ്റ കഥ, തിരക്കഥ, മനം നിറയ്ക്കുന്ന സംഗീതം, രസമേകുന്ന ക്യാമറ കാഴ്ചകള്‍, സംവിധാനം, തുടങ്ങിയ ഒട്ടനവധി കൂട്ടുകള്‍ ചേരുംപടി ചേരുമ്പോളാണ്. അതുപോലെ തെന്നെയാണ് പാചകവും എല്ലാ കൂട്ടുകളും ഒത്ത അളവില്‍ കഴിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച് പാകം ചെയ്യുമ്പോഴാണ് അത് നന്മയാല്‍ സ്വാദിഷ്ടമാകുന്നത്.

ഒരു നല്ല സിനിമ മാത്രമെല്ല, വരുന്നവര്‍ക്ക് മനസ്സും വയറും നിറയെ സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വളരെ മിതമായ നിരക്കില്‍ വിളമ്പാനും ‘Director’s Special restaurant ലൂടെ ”പൈപ്പിന്‍ ചുവട്ടിലെ പ്രണയം ‘ എന്ന സിനിമ സംവിധാനം ചെയ്ത ഡോമിന്‍ ഡിസല്‍വക്ക് കഴിയുന്നു. സിനിമയോടുള്ള ഇഷ്ട്ടംപോലെ തന്നെ മായങ്ങളും പ്രിസര്‍വേറ്റീവ്സും മറ്റു ഹാനികരമായ ഒന്നും ഇല്ലാത്ത, പൊടിപ്പിച്ചെടുത്ത കറിക്കൂട്ടുകള്‍ ആണ് ഡയറക്ടര്‍സ് സ്‌പെഷ്യലില്‍ ഉപയോഗിക്കുന്നത്.ഇവ വിഭവങ്ങള്‍ക്ക് കൂടുതല്‍ നന്മയോടെ സ്വാത് ഏകുന്നു.

കാണികളുടെ മനസ്സറിയുന്ന ഡയറക്ടര്‍, ഡയറക്ടര്‍സ് സ്‌പെഷ്യലില്‍ വരുന്നവരുടെ ഇഷ്ടത്തിനനുസരിച് വിഭവങ്ങള്‍ തയ്യാറാക്കുന്നു. ഉച്ചയ്ക്ക് നാടന്‍ വിഭവങ്ങളായ പൊതിച്ചോറ്, മീന്‍മുട്ട റോസ്സ്‌റ്, പൊതിബിരിയാണി, കപ്പ/മീന്‍ മുതല്‍ വൈകിട്ട് നൂഡില്‍സ്, സാന്‍വിച്ചുകളും, ഹെല്‍ത്തി ബാര്‍ബക്യു തുടങ്ങിയ വിഭവങ്ങളും ലഭിക്കുന്നു. സിനിമയില്‍ എത്താന്‍ ആഗഹിച്ചു നടക്കുന്ന സമയത്തും, ഇപ്പോഴും കുട്ടുകാരോടത്തു ചര്‍ച്ചകള്‍ നടന്നിരുന്നതും,നടക്കുന്നതും ഇത്തരം ചെറിയ ചെറിയ റെസ്റ്റോറന്റുകളില്‍ ആയിരുന്നെന്ന ഓര്‍മപ്പെടുത്തലില്‍ നിന്നാണ് ഇങ്ങിനെ ഒരു ആശയം ഉടലെടുത്തത്. ഇതോടൊപ്പം തന്റെ അടുത്ത സിനിമയുടെ പ്രീ -പ്രൊഡക്ഷന്‍ ജോലി തിരക്കുകള്‍ക്കിടയിലാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button